2014, ജൂലൈ 11, വെള്ളിയാഴ്‌ച

അത്യുത്തരാധുനിക ബ്ലോഗ്‌ പോസ്റ്റ്‌

" ഗംഗ അതീവസുന്ദരിയല്ല. എണ്ണക്കറുപ്പിന്റെ നിറമാണവൾക്ക്. അവളുടെ ചിരിക്കു ഒരു കുസൃതിത്തരമുണ്ട്. കണ്ണുകളുടെ വശ്യത ആ ചിരിക്കു തിളക്കം കൂട്ടും. ഒരു പതിനാറുകാരിയിൽ പ്രകൃതിക്ക് വരയ്ക്കാവുന്ന ചിത്രം ഗംഗയുടെ ഉടലിലുണ്ട്. അവളുടെ അച്ഛൻ എന്ന് സ്ഥാനപ്പേരുള ഗോപിക്കും അതറിയാം. ഗംഗ അടുത്ത് ചെല്ലുമ്പോൾ ഗോപിയുടെ കണ്ണുകളിൽ തെളിയുന്ന നക്ഷത്രത്തിളക്കം സതി ശ്രദ്ധിക്കുമായിരുന്നു.  സതി. ഗംഗയുടെ അമ്മ മാത്രമല്ല, ഗണ്മാൻ  കൂടിയാണ്. ഗംഗയുടെ ഇടവും വളവും അവരുണ്ട്. പുറത്തെ ദർശനാസ്ത്രങ്ങളിൽ നിന്നും അവളെ രക്ഷിക്കുന്ന അവർക്ക്  പക്ഷെ ഹൃദയമറുപാതിയോടു  പ്രതികരിക്കാൻ ശക്തിയില്ല. '



അല്ല മായേ , നീ ഇതെന്താ ഈയെഴുതി വച്ചിരിക്കുയ്ന്നെ....? കഥയുടെ സൌന്ദര്യം തന്നെ പോയല്ലോ.. അതോ ഇനി ഞാനറിയാതെ ഇയാള് കഥ പുതുക്കിപണിഞ്ഞോ ?

മായ എഴുതിയ പേപ്പർ തിരികെ വച്ച് കൊണ്ട് സുപാൽ അടുക്കളയിലേയ്ക്ക് ചെന്നു. ചായയെടുക്കുന്ന ഭാര്യയില്പ്രതീക്ഷിച്ച പ്രതികരണം കാണാതിരുന്ന അയാൾ അവരെ പുറകില നിന്ന് പൂണ്ടടക്കം കെട്ടിപ്പിടിച്ചു.
എന്ത് പറ്റി  ഭാര്യേ  ? ?
അയാളെ തള്ളിമാറ്റി ചായ സ്ലാബിനു മുകളില വച്ചിട്ട് മായ മുറിയിലേക്ക് കയറിപ്പോയി.
മുഖപുസ്തകത്താളിൽ വീണ്ടും ഒരു സ്റ്റാറ്റസ്  കൂടി അവർ എഴുതി.

               " പ്രണയം വിവാഹത്തിനു മുൻപാണ്
                  വിവാഹത്തിനു ശേഷം അഭിനയമാണ്...."

സ്റ്റാറ്റസ് പോസ്റ്റ്‌ ചെയ്ത്  തിരികെച്ചെന്ന് സിറ്റൌട്ടിൽ പത്രത്തോടൊപ്പം ചായയും മൊത്തിക്കുടിക്കുന്ന നിയമപരമായ ഭർത്താവിനു ഒരുമ്മ കൊടുത്തു. ഒന്ന് ചിരിച്ചും കാണിച്ചു.

'ഞാൻ പിന്നെ വരാവേ, അടുക്കളയിൽ ഇത്തിരി ജോലിയുണ്ടേ ' എന്ന് പറഞ്ഞു മായ പിൻവാങ്ങി അകവാതിലിൽ മറഞ്ഞപ്പോൾ സുപാലിന്റെ ഫോണിൽ ഫേസ്ബുക്ക്‌  നോട്ടിഫിക്കേഷൻ വന്നു.

              " പ്രണയം വിവാഹത്തിനു മുൻപാണ്
                  വിവാഹത്തിനു ശേഷം അഭിനയമാണ്...."

 ഒട്ടും സംശയിക്കാതെ അയാൾ  ഞെക്കി.
 ഇഷ്ട്ടപെട്ടു.
പക്ഷെ അയാൾക്ക്‌ മുൻപ് 300 പേര് അവരുടെ ഇഷ്ടം അറിയിച്ചിരുന്നു.


 അന്ന് വൈകുന്നേരം തന്നെ ഗംഗയുടെ തടിച്ച മുലകൾ നോക്കിയ അച്ഛൻ ഗോപിയുടെ കഥ ബ്ളോഗിൽ പ്രസ്സിദ്ധീകരിച്ചു.

തുറന്നെഴുത്ത് ആണിന് ചേർന്നാൽ അതിന്റെ നിറം ബ്ളൂ  ആണെന്നും പെണ്ണിന് ചേർന്നാൽ അതിന്റെ നിറം നീല ആണെന്നും സുപാൽ അഭിപ്രായപ്പെട്ടു.
പക്ഷെ അതിനും മണിക്കൂറുകൾക്കു മുൻപ്  ഗോപി നിന്ദ്യനെന്നു ഗോപി മുദ്ര  കുത്തി.
ഗംഗ നിഷ്കളങ്കയായിരുന്നു എന്ന് ഗംഗ സഹതപിച്ചു.
പക്ഷെ സതി മാത്രം ബ്ളൂവും  നീലയും വേർതിരിച്ച് കണ്ടു.
 ആ തിരിച്ചറിവ് പക്ഷെ ഈയെഴുത്തിൽ ഭ്രാന്തായിരുന്നു....!!! 
സുപാൽ ഭ്രാന്തനും;
സതി ഒറ്റപ്പെട്ടവളും;
ഇഷ്ടമില്ലാത്ത അഭിപ്രായങ്ങൾ കടന്നു ചെല്ലാത്ത ചുവരുകൾക്കുടമകൾ മറ്റുള്ളവർ...

 ആശംസയും, പ്രോത്സാഹനവും വാരിക്കൂട്ടുകയായിരുന്ന മായ മേനോൻ  അപ്പോഴും തന്റെ പുതിയ അക്ഷരക്രമത്തിന്റെ  പണിപ്പുരയിലായിരുന്നു.












 N.B: ജഗതിയുടെ ഉത്തരാധുനിക കവിത പോലെ എന്ന് മാത്രം വ്യാഖ്യാനിക്കരുത്.
         ( അതിനേക്കാൾ  മ്ലേച്ചം എന്നും പറയരുത്....!!!!!!)


21 അഭിപ്രായങ്ങൾ:

  1. ഒന്നും മന്‍സ്സിലായില്ല്യ, ഒന്നും ചോദിക്കരുതെന്നു പറഞ്ഞതു കൊണ്ട് ചോദിക്കുന്നില്ല

    മറുപടിഇല്ലാതാക്കൂ
  2. എനിക്കെന്റെ ശരികള്‍.
    നിനക്ക് നിന്റെ ശരികള്‍.
    അപ്പോള്‍ തെറ്റുകള്‍ ഒന്നും തന്നെ ഇല്ലാതാവുന്നു.
    ശരികള്‍ മാത്രമാകുന്നു.

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിലായാല്‍ കമന്റ് ചെയ്യാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ഹഹ, കൊള്ളാം... ഞാനിവിടെ വന്നിട്ടേയില്ല ;)

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2014, ജൂലൈ 28 9:58 AM

    "ഇഷ്ടമില്ലാത്ത അഭിപ്രായങ്ങൾ കടന്നു ചെല്ലാത്ത ചുവരുകൾക്കുടമകൾ മറ്റുള്ളവർ... "

    ഇങ്ങനെ ഒക്കെ എഴുതി വച്ചാ പോരാ സുഹൃത്തേ. ഞാന്‍ ഇന്നലെ ഇവിടെ കഥ മോശമാണെന്ന അഭിപ്രായം എഴുതിയിരുന്നു. ഇഷ്ടമില്ലാത്ത അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ വയ്യ അല്ലേ?

    എന്തായാലും കഥ മോശമാണ് കേട്ടോ. പറയാതെ വയ്യ :(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ////// ഞാന്‍ ഇന്നലെ ഇവിടെ കഥ മോശമാണെന്ന അഭിപ്രായം എഴുതിയിരുന്നു..////

      ഞാനത് കണ്ടില്ല, എന്താ ഉദ്ദേശിച്ചതെന്നും മനസിലായില്ല...
      കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തുറന്നു പറഞ്ഞോ, എനിക്ക് പ്രശ്നമല്ല..
      ഇതില്‍ അജിത്തേട്ടന്‍ നോ കമന്റ്സ് എന്ന് പറഞ്ഞു പോയതില്‍ വലിയ വിമര്‍ശനം എനിക്ക് കിട്ടാനില്ല..
      പിന്നെ ഞാനെന്തിനു ഭയക്കണം സുഹൃത്തേ...

      ( ആത്മവിശ്വാസക്കുറവു ഒരു കുറ്റമല്ല, എന്നാലും പറയുന്നു അഭിപ്രായങ്ങള്‍ വെട്ടത്ത് വന്നു പറയൂ...)

      എഴുതുന്നത്‌ നന്നാക്കാന്‍ ശ്രമിക്കാം.. ഉറപ്പ്... ഞാന്‍ തുടങ്ങിയതെയുള്ളു....

      ഇല്ലാതാക്കൂ
  6. കഥക്ക് ഒരത്യന്താധുനിക പരിവേഷമുണ്ട്.ഉള്ളിന്റെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ചില 'ഒളിച്ചു' വെക്കലുകളില്‍ wall ഉം status-ഉം നിറഞ്ഞു തുളുമ്പുന്നു -ഞാനൊന്നുമറിഞ്ഞില്ലെന്ന പോല്‍ ...അഭിനന്ദനങ്ങള്‍...!

    മറുപടിഇല്ലാതാക്കൂ
  7. എന്റെ പോന്നു സുഹൃത്തെ ഒരായിരം നന്ദി... ഒരാളെങ്കിലും വന്നു മനസിലായി എന്നറിഞ്ഞതില്‍ അതിരറ്റ സന്തോഷം..
    ഇതോടെ ഉത്തരാധുനക കഥ പറച്ചില്‍ ഞാനങ്ങു നിര്‍ത്തി..........
    സമയം കിട്ടുമ്പോ വീണ്ടും വരിക

    മറുപടിഇല്ലാതാക്കൂ
  8. >>>" പ്രണയം വിവാഹത്തിനു മുൻപാണ്
    വിവാഹത്തിനു ശേഷം അഭിനയമാണ്...."<<<
    ഇതെനിക്കിഷ്ടായി ...:)

    മറുപടിഇല്ലാതാക്കൂ
  9. യഥാര്‍ഥ്യങ്ങലിലേക്ക് പോകാനുള്ള അദമ്യമായ ശ്രമം...... വീണ്ടും കരുത്തനായി തിരിച്ചു വരാന്‍ ആശംസകള്‍...!

    മറുപടിഇല്ലാതാക്കൂ
  10. ആദ്യം വായിച്ചത് കമന്റ് ആണ് പിന്നെയാണ് പോസ്റ്റ്‌ വായിച്ചത് ,, സൂക്ഷ്മമായി നിരിക്ഷിച്ചാല്‍ ഈ കഥയില്ലായ്മയില്‍ ഒരു കഥയുണ്ട് . നാടോടുമ്പോള്‍ നടുവേ എന്ന് പറയാറില്ലേ ,അതൊക്കെ പണ്ട് , ഇപ്പോള്‍ നാടോടുമ്പോള്‍ നാല്പത് കിലോമീറ്റര്‍ മുന്നേയാണ്‌ ,അത്യന്താധുനികം നിര്‍ത്തണ്ട തുടരൂ!!, ചില നിരീക്ഷണങ്ങള്‍ എനിക്കും ഇഷ്ടായി ട്ടോ :)

    മറുപടിഇല്ലാതാക്കൂ
  11. ഒരു കമന്റ്‌
    കണ്ടു കൊണ്ട് എഴുത്ത് നിര്ത്തരുത്
    എഴുത്ത്..,
    എഴുതി തെളിയാനുള്ളതാൻ...!

    മറുപടിഇല്ലാതാക്കൂ
  12. തലക്കെട്ട് വായിച്ചപ്പോൾ ഞാൻ തന്നെ പണ്ട് ബ്ലോഗില പോസ്റ്റിയ "ആധൂനികകവിത " പോലെയെന്തേലും ആവുമെന്നു കരുതി.. ഊഹം ഏതാണ്ട് ശെരിയായിരുന്നു.. കാരണം അതിന്റെയും സംഗ്രഹം ഏതാണ്ടിതുപോലെതന്നെ.. ആവിഷ്കരണത്തിൽ വ്യത്യാസമുണ്ടെന്ന് മാത്രം.. അപ്രിയമായ യദാർത്ഥ്യങ്ങൾ അധികമാരും അംഗീകരിക്കാറില്ല. തുടരൂ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  13. വിവാഹത്തിനു മുന്‍പ് പ്രണയവും വിവാഹത്തിനു ശേഷം തീവ്രപ്രണയവും ഉള്ളവരുണ്ട്ട്ടോ .

    മറുപടിഇല്ലാതാക്കൂ
  14. ഇപ്പോഴാണ് ഈ കഥ വായിക്കാൻ കഴിഞ്ഞത്. ഫൈസൽ പറഞ്ഞ പോലെ കഥയില്ലായ്മയിലെ കഥ ഇഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  15. മായയുടെ തിരിച്ചറിവ് ജീവിതത്തില്‍ നിന്നാവാം...

    മറുപടിഇല്ലാതാക്കൂ
  16. മായാമേനോന്റെ പണി പുര നിറഞ്ഞു വെളിയിൽ ചാടുമോ ?
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  17. ശ്ശോ!!!!ടൈപ്പ്‌ കഥകൾ ഇനിയും എഴുതുമോ????

    മറുപടിഇല്ലാതാക്കൂ
  18. ക്ഷമിക്കുക എനിക്കൊന്നും മനസ്സിലായില്ല.....

    മറുപടിഇല്ലാതാക്കൂ
  19. ഈ കണ്ടുപിടുത്തങ്ങൾ അത്യുഗ്രൻ...കേട്ടൊ ഭായ്
    തിരിച്ചറിവുകൾ ഉണ്ടാകുന്ന കാലത്തല്ലേ , അത് ഒട്ടും തൽക്കാലം ഉണ്ടാവില്ല്ലതാനും

    മറുപടിഇല്ലാതാക്കൂ