2013, ജൂലൈ 4, വ്യാഴാഴ്‌ച

ഒരു കള്ളക്കളി.....

ഇതൊരു ബ്ലോഗ്‌ പോസ്റ്റ്‌ ഒന്നുമല്ല..
ഒരു ചോദ്യമാണ്..
ഇതിന്റെ ഉത്തരം അറിയാവുന്നവര്‍ അഭിപ്രായം രേഖപ്പെടുത്തി സ്ഥലം കാലിയാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു....
ഒപ്പം മറ്റുള്ളവരെ ഈ ചോദ്യത്തിന്റെ ഉത്തരം പറയാനായി നിങ്ങള്‍ ക്ഷണിക്കുകയും വേണം..ഒരു അന്ധനും ഭാര്യയും കൂടി വൈകുന്നേരം 5 മണിക്ക് ഒരു വിജനമായ പാര്‍ക്കില്‍ പോയി.
അവര്‍ കുറെ നേരം അവിടിരുന്നു സംസാരിച്ചു.
ഈ സമയം ഒരു ബധിരന്‍ വന്നു ക്ലോറോഫോം മണപ്പിച്ച്, അന്ധനറിയാതെ, ഭാര്യയെ തട്ടിക്കൊണ്ടു പോയി. ഭാര്യ പോയതറിയാതെ അന്ധന്‍ അവിടെ തന്നെ ഇരിക്കുകയാണ്.
അപ്പോഴതാ കഥയില്‍ ഒരു ട്വിസ്റ്റ്‌...
അന്ധന്റെ ഭാര്യെ തട്ടിക്കൊണ്ടു പോകുന്നത്, അവിടെ യാദൃശ്ചികമായി എത്തപ്പെട്ട ഒരു ഊമ കാണാനിടയായി.


ചുറ്റുവട്ടത്ത് ആരും തന്നെയില്ലാത്ത ഈ സാഹചര്യത്തില്‍, സ്വാഭാവിക മാനുഷിക പരിഗണന വച്ച്  അന്ധനോട്‌ ഇക്കാര്യം അവതരിപ്പിക്കണമെന്ന് ഊമ തീരുമാനിച്ചു.
പക്ഷെ എങ്ങനെ ?

ഇതാണ് നിങ്ങളോടുള്ള ചോദ്യം...
ഊമയും അത് വഴി അന്ധനെയും സഹായിക്കാന്‍ നിങ്ങള്‍ക്കാകുമോ കൂട്ടുകാരെ ?NB: 1) മറ്റൊരു കഥാപാത്രത്തിന്‍റെ രംഗപ്രവേശം ഈ കഥയില്‍ സാധ്യമല്ല എന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ....
2) ബ്രൈലി ലിപി നമുക്കറിയില്ല എന്നത് കൊണ്ട് ഊമയ്ക്കും അറിയില്ല എന്ന് വിശ്വസിക്കാനപേക്ഷ.
47 അഭിപ്രായങ്ങൾ:

 1. ആന്ട്രോയീട് ടെക്സ്റ്റ്‌ ടു സ്പീക് ആപ്പ്‌!!!

  മറുപടിഇല്ലാതാക്കൂ
 2. ഞാന്‍ ആലോചിച്ചിട്ട് പിന്നെ വരാവേ...!!
  (അപ്പോഴേയ്ക്കും ബുദ്ധിയുള്ളവര്‍ ആരെങ്കിലും ഉത്തരം ഇവിടെ എഴുതുമല്ലോ)

  മറുപടിഇല്ലാതാക്കൂ
 3. ഹഹ അജിത്തേട്ടാ.....
  പെട്ടന്ന് വരണേ......

  മറുപടിഇല്ലാതാക്കൂ
 4. ഇത്തരം നിസ്സാരമായ ചോദ്യങ്ങൾക്കൊന്നും തല പുകയ്ക്കാൻ പറ്റില്ല....കട്ടിയുള്ളത് വല്ലോം ചോദിക്ക്... :D

  മറുപടിഇല്ലാതാക്കൂ
 5. ഉത്തരമില്ല. രണ്ടു മൂന്ന് ചോദ്യങ്ങളുണ്ട്

  1. ഈ അഞ്ചു മണിക്ക് അന്ധന്‍ എന്തു കുന്തം കാണാനാ പാര്‍ക്കില്‍ പോയത് ?
  2. ഭാര്യക്ക് വിവരമില്ലേ, ഈ അന്ധനേം കൊണ്ടെന്തിനാ വിജനമായ പാര്‍ക്കില്‍ പോയത് ?
  3. അറിയിക്കുന്നതിലും, അന്ധനേം വിളിച്ച് ഊമക്കത് ആഘോഷിക്കുന്നതല്ലേ നല്ലത് ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒന്നും പറയാനില്ല ചേച്ചി....
   ഞാന്‍ ദേ പോയി...............

   ഇല്ലാതാക്കൂ
  2. ഒന്നും പറയാനില്ല ചേച്ചി..
   ഞാന്‍ ദേ പോയി...

   ഇല്ലാതാക്കൂ
 6. സ്വാഭാവികമായി മഴ പെയ്താല്‍ അവര്‍ എഴുന്നേറ്റു പോകുമല്ലോ . അതിനാല്‍ ഊമ ആയ മനുഷ്യന്‍ കുറച്ചു വെള്ളം എടുത്തു അന്ധന്റെ തല വഴി ഒഴിക്കുന്നു . അപ്പോള്‍ അയാള്‍ മഴ വരുന്നു വരൂ പോകാം എന്ന് പറഞ്ഞു ഭാര്യയെ തിരയുകയും കാണാന്‍ ഇല്ല എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു . ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണ് എന്ന് അയാളെ മനസ്സിലാക്കിക്കാന്‍ ഇത് കൊണ്ട് കഴിയില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം .
  ഒരു വഴിപോക്കന്റെ കൊച്ചു പുത്തി .

  മറുപടിഇല്ലാതാക്കൂ
 7. മനുഷ്യനേ കൂഴക്ക്കൂകയന്നൊ

  മറുപടിഇല്ലാതാക്കൂ
 8. പടച്ചോനേ, ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി മകാ!

  (ഹും. അജിയേട്ടന് അറിയാത്തതാ എനിക്ക് അറിയുന്നെ)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ അതെ മാഷേ, ആ ബധിരന്‍ ചെയ്ത ചെയ്ത്തെ....?

   അജിത്തെട്ടന്‍ ഇനി എന്ന് വരുവോ എന്തോ ?

   ഇല്ലാതാക്കൂ
 9. മറുപടികൾ
  1. എന്ന് വരും നീ...
   എന്ന് വരും നീ...
   എന്റെ ഈ ബ്ലോഗ്ഗില്‍.......

   ഇല്ലാതാക്കൂ
 10. ഇതെന്തു പ്രയോഗമാണ് വാവേ.....

  മറുപടിഇല്ലാതാക്കൂ
 11. ഊമ പോലീസ്‌ സ്റ്റേഷനില്‍ പോയി കംപ്ലൈന്റ് കൊടുക്കട്ടെ.
  അല്ലാതിപ്പോ എന്നാ ചെയ്യാനാ..
  അത്രേക്കെ സഹായം മതി.
  അല്ലേല്‍ ഊമ തന്നെകുടുക്കിലാകും.
  അയാള് അന്ധന്റെ ഭാര്യയെ തട്ടിയെടുത്തൂന്നും പഴി കേള്‍ക്കേണ്ടി വരും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹഹ....
   ന്നാലും പുള്ളിയെ ഒന്നറിയിക്കണ്ടേ ചേച്ചി...
   അതല്ലേ മര്യാദ...

   ഇല്ലാതാക്കൂ
 12. ഊമ അന്ധന്‍റെ ഹൃദയത്തില്‍ കൈവെച്ച് ആശ്വസിപ്പിക്കും അപ്പോള്‍ അയാള്‍ക്ക്‌ മനസിലാകും ഭാര്യയെ ആരോ തട്ടിക്കൊണ്ടു പോയീന്ന്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശ്ശോ...
   അതെന്തു റ്റെക്നിക് മിനി ചേച്ചി.....

   ഇല്ലാതാക്കൂ
  2. അയാളുടെ സ്വസ്ഥമായ ഹൃദയത്തില്‍ കൈവെച്ച് ആശ്വസിപ്പികണമെങ്കില്‍ അയാള്‍ക്കറിയാം തന്‍റെ പ്രാണപ്രിയയെ ആരോ തട്ടിക്കൊണ്ടു പോയീന്ന് ,,,ഇതാ അന്ധനും ഭാര്യേം തമ്മിലുള്ള അടുപ്പത്തിന്‍റെ ആഴം ! ഇങ്ങനെയല്ല എങ്കില്‍ വിനീത് തെളിയിക്കൂ
   ഹഹാഹാ......................................................

   ഇല്ലാതാക്കൂ
 13. :P ഇതിപ്പോ ... ആ അന്ധന്‍ തന്നെ ഭാര്യേനെ തട്ടിക്കൊണ്ട് പോകാന്‍ കൊട്ടേഷന്‍ കൊടുത്തതാണോ എന്നറിയാതെ, ഊമ ആ ചേട്ടനെ അറിയിക്കാത്തതാ അങ്ങേര്‍ക്കു നല്ലത് ..... അല്ല പിന്നെ,,,

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹഹഹ ആര്‍ഷ.....
   അത് കൊള്ളാല്ലോ...
   ട്വിസ്റ്റ്‌ പിന്നെയും...

   ഇല്ലാതാക്കൂ
  2. അതാണീ കഥയുടെ സസ്പെന്സ് :)

   ഇല്ലാതാക്കൂ
  3. that's a gud suspense.....
   പക്ഷെ ഈ നാടകത്തില്‍ വേണ്ട.....
   :)

   ഇല്ലാതാക്കൂ
 14. ഇത് പണ്ടായിരുന്നെങ്കില്‍ ഊമ കുറച്ച് കഷ്ട്ടപെട്ടേനെ....,ഇന്നത്തെ കാലം ആയത് കൊണ്ട് രക്ഷപെട്ടു.
  മൊബൈല്‍ എടുത്ത് 'ടെക്സ്റ്റ്‌ ട്ടു സ്പീക്' ആപ് വഴി കാര്യം പറഞ്ഞാല്‍ പോരെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ ദിശകള്‍...
   പക്ഷെ ഫോണ്‍ ഇല്ലാതെ എപ്പടി മുടിയും ?

   ഇല്ലാതാക്കൂ
 15. സ്വാഭാവിക മാനുഷിക പരിഗണന ? വച്ച് അന്ധനോട്‌ ഇക്കാര്യം അവതരിപ്പിക്കണമെന്ന് ഊമ തീരുമാനിച്ചു.ഒരിക്കലും നടക്കില്ല എങനെ പറ്റും ? സത്യത്തില്‍ ഊമ അതുകണ്ട് ഞെട്ടി നിന്നു. ആ നില്‍പ്പ് കണ്ടു പലരും ഇങ്ങനെ തെറ്റിദ്ധരിച്ചു ഒരു പോസ്റ്റ്‌ ഇട്ടു .പാവം ഊമ.

  മറുപടിഇല്ലാതാക്കൂ
 16. ഈ ക്ലോറോഫോം മണപ്പിക്കാന്‍ ബധിരന്‍ തന്നെ വേണായിരുന്നോ ? വര്‍ത്തമാനം പറഞ്ഞിരുന്ന ഭാര്യയും ഭര്‍ത്താവും അല്ലെ? ഭാര്യ വര്‍ത്തമാനം നിര്‍ത്തിയതും പാവം അറിഞ്ഞില്ല! ഇനി ആ ഊമ അന്ധനെ പിടിച്ചുകൊണ്ടു ബധിരന്റെ പിന്നാലെ ഓടിപ്പോകട്ടെ.പോയി ഭാര്യയെ കണ്ടുപിടിക്കട്ടെ.(ഇതിന്റെ ഉത്തരം പറഞ്ഞിട്ട് വിനീത് പോയാല്‍ മതി :)...

  മറുപടിഇല്ലാതാക്കൂ
 17. ഊമ അന്ധണ്റ്റെ അടുത്തു വരുംബോള്‍ തന്നെ അന്ധന്‍ ഭാര്യയോട്‌ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങും (അന്ധണ്റ്റെ ഭാര്യ അന്ധയല്ലല്ലോ).
  അപ്പോള്‍ തന്നെ ഭാര്യയുടെ അസാനിധ്യം അയാള്‍ക്കു മനസ്സിലാക്കാം.
  ഊമക്ക്‌ അന്ധണ്റ്റെ കൈകള്‍ ഉപയോഗിച്ച്‌ അയാളെ കര്യങ്ങള്‍ മനസ്സിലാക്കാം ശ്രമിക്കാം.

  മറുപടിഇല്ലാതാക്കൂ
 18. ഞാൻ അറിയാതെ ഈ വഴി വന്നതാണേ ....ലേലു അല്ലു,,,ലേലു അല്ലു :-D

  മറുപടിഇല്ലാതാക്കൂ
 19. ഇത്രയും കാലം ആയിട്ടും ഉത്തരം കിട്ടാത്ത സ്ഥിതിക്ക് ഊമ അവിടെ നിന്നിട്ട് കാര്യം ഇല്ല ഊമ ഒരു ഊമ കത്തെയുതി വച്ചിട്ട് പോയി

  മറുപടിഇല്ലാതാക്കൂ
 20. കിണ്ണങ്കാച്ചി ചോദ്യം
  ഉത്തരം മുട്ടിക്കുന്ന ഉത്തരം ..!

  മറുപടിഇല്ലാതാക്കൂ
 21. ഉത്തരം ഇല്ലെങ്കിൽ പിന്നെ ഇതുപോലെയുള്ള ചോദ്യങ്ങൾ ഇട്ട് മനുഷ്യനെ വട്ടു പിടിപ്പിക്കണോ വിനീതേ ??
  ചോദ്യം ചോദിച്ചെങ്കിൽ അതിന്റെ ഉത്തരം പറയാനുള്ള പൂർണമായ ഉത്തരവാദിത്വവും താങ്കളുടേതാണ്. So .. അതു പറഞ്ഞിട്ട് പോവുക. .

  മറുപടിഇല്ലാതാക്കൂ