2013, ജനുവരി 8, ചൊവ്വാഴ്ച

ഞാന്‍ കണ്ട ആധുനികത !!!!

കൊല്ലം ജലദര്‍ശിനി ഹാളില്‍ നിന്നും ഉപന്യാസ രചനയ്ക്ക് കിട്ടിയ ഒന്നാം സമ്മാനവുമായി പുറത്തേയ്ക്ക് നടന്ന എന്‍റെ മനസ്സില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, സമൂഹത്തോട് പറയാനുള്ളതിന്റെയും ചോദിക്കാനുള്ളതിന്‍റെയും മാധ്യമമായി അക്ഷരങ്ങള്‍ തിരഞ്ഞെടുക്കുക. എന്നില്‍ നിലവാരമുള്ള ഒരു എഴുത്തുകാരന്‍ കുടിയിരിക്കുന്നു എന്നത് ഇന്നത്തെ എന്‍റെ വിജയം ഊട്ടിയുറപ്പിക്കുന്നു. സന്തോഷത്തേക്കാള്‍ എന്നെ ഭരിക്കുന്നത്‌ ഇനിയും എഴുതണമെന്നുള്ള എന്‍റെ urge ആയിരുന്നു.. ഒരുപാട് ഒരുപാട് എഴുതിക്കൂട്ടുന്നതിനേക്കാള്‍ നല്ലത് മികച്ചതെന്നു തോന്നുന്ന ചിലത് മാത്രം എഴുതിയാല്‍ മതി ഈ ചിന്ത എപ്പോഴോ കൈവന്നു..

പേരറിയാത്ത കായലിന്റെ ഓരം ചേര്‍ന്ന് നടക്കവേ, അറിയപ്പെടുന്ന ഒരുപാട് എഴുത്തുകാര്‍ പയറ്റിത്തെളിയുന്ന ഈ മേഖലയില്‍ ഞാനെന്ന എഴുത്തുകാരനും എന്‍റെ എഴുത്തിനും ഇന്നെന്തു പ്രസക്തി എന്ന് ചിന്തിച്ചു. എനിക്ക് പറയാനുള്ളവ മുന്‍പ് ആരെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകും, അല്ലെങ്കില്‍ നാളെ കുറച്ചു കൂടെ നല്ല ഭാഷയില്‍ മറ്റാരെങ്കിലും പറയും. പിന്നെ ഞാനെന്തിന്..??? ഉത്തരം തേടി ഞാന്‍ കായലിലേയ്ക്ക് കണ്ണ് നട്ടു..ഒരു ദിവസത്തിന്റെ ദൂരം നടന്നു പോയതിന്റെ വേഗത ഞാനറിഞ്ഞില്ല. ഇന്നലെ മനസ്സില്‍ വന്ന ചോദ്യങ്ങളും ആകുലതകളും ഇപ്പോഴെന്റെ മനസ്സിലില്ല.. ആകെയുള്ളത് ഒന്ന് മാത്രം, എഴുതണം. ഒരു profession  എന്ന നിലയിലല്ല, ആത്മസംതൃപ്തിക്ക് വേണ്ടി...

പതിവ് പോലെ കോളേജ് യുണിയന്‍ ഉദ്ഘാടന‍‌‌‌ത്തോട് അനുബന്ധിച്ച് നടക്കാന്‍ പോകുന്ന കലാപരിപാടികളില്‍ ഞാനും എങ്ങനയോ അംഗമായി.. റിഹേഴ്സലിനായും program chart ചെയ്യാനുമൊക്കെയായി ഞങ്ങള്‍ വിദ്യാര്‍ഥികള്‍ seminar hall-ല്‍  ഒത്തുകൂടി. പാട്ടും ഡാന്‍സും ഒക്കെയായി പെണ്‍കൂട്ടങ്ങള്‍ മൂലകള്‍ തപ്പിപ്പിടിച്ചു. ചെയര്‍മനോടൊപ്പം ഞാനും സജീവരാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കാളിയായി... ഇതിനിടയില്‍ അവള്‍ എന്റെയരികില്‍ വന്നിരുന്നു.... കുറച്ചു മുന്‍പ് കെമിസ്ട്രി ലാബിലേയ്ക്ക് നീളുന്ന നീണ്ട വരാന്തയില്‍ വച്ച് അവളുടെ കാലില്‍ ചവിട്ടിയതിനു പകരമെന്നോണം അവളെന്റെ കാലില്‍ അമര്‍ത്തിച്ചവിട്ടി. നിര്‍ദ്ദോഷകരമായ അപ്പോഴത്തെ എന്‍റെ നോട്ടത്തില്‍ അവള്‍ സന്തുഷ്ടയായെന്നു തോന്നി; അവള്‍ ഉറക്കെയുറക്കെ ചിരിച്ചു.. എന്റെയുള്ളിലെ പൂര്‍ണ  introvert ഒരു ചെറു പുഞ്ചിരിയില്‍ മറുപടിയൊതുക്കി.

മുന്‍പില്‍ അരങ്ങേറുന്ന താളപ്പിഴകളില്‍, ശബ്ദസൌകുമാര്യങ്ങളുടെ variation-ല്‍ ശ്രദ്ധ കൊടുത്ത് ഞങ്ങളിരുന്നു.. അപ്പോഴാണ്‌ ഞാന്‍ ആലോചിക്കുന്നത് എന്ടടുത്തിരുന്ന  ആ പെണ്‍കുട്ടിയോട് ഞാന്‍ ആദ്യമായി സംസാരിക്കുന്നതു കഴിഞ്ഞു പോയ ആഴ്ചയിലെപ്പഴോ ഒരു വൈകുന്നെരം മറ്റു കൂട്ടുകാരുമൊത്തു ഒരു കോഫി സിപ് ചെയ്യാന്‍ പോയപ്പോഴാണ്. എന്‍റെ സുഹൃത്തുക്കളുടെ സുഹൃത്തായി അവളും കൂടെയുണ്ടായിരുന്നു.... എന്‍റെ കലാലയ ജീവിതത്തിനു ഇതിപ്പോ മൂന്നു വയസ്സാകുന്നു. ഇപ്പോഴാണ് ഞാന്‍ ആ കുട്ടിയോട് സംസാരിയ്ക്കുന്നത്..
അതിനുശേഷം ഒരുപാട് അടുപ്പമുള്ളവരെ പോലെ അവര്‍ [ഞങ്ങള്‍] തമ്മില്‍ പെരുമാറുന്നു. ഞാന്‍ നിശബ്ദം നൃത്തത്തിലെയ്ക്ക് പിന്‍വാങ്ങി.

പെട്ടെന്നവള്‍ എന്നോട് ചോദിച്ചു: " നമ്മള്‍ ആദ്യമായി സംസാരിക്കുനത് അന്നാ കോഫി കുടിക്കാന്‍ പോയപ്പോഴല്ലേ ? "

ഞാന്‍ വെറുതെ തല കുലുക്കി.

" അതിനു മുന്‍പ് നമ്മള്‍ സംസാരിച്ചിട്ടില്ല അല്ലെ ? " 

ഇല്ലെന്നു ഞാന്‍ മറുപടി പറഞ്ഞു. ഒപ്പം മനസ്സുകള്‍ തമ്മിലുള്ള telepathic conversations-നെ പറ്റി വെറുതെ കാട് കയറി ചിന്തിച്ചു. വെറുതെ ചിന്തിച്ചു, അത്ര തന്നെ..

ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. അധികവും പറഞ്ഞത് അവളാണ്. I think i'm a good listener. എല്ലാം കേട്ടിരുന്നു.

കയ്യിലിരുന്ന ബുക്കിന്റെ ഇതളുകളില്‍ അങ്ങിങ്ങ് ഗായത്രി എന്നവള്‍ ഇടയ്ക്കിടെ വരയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അത് മനസ്സിലാക്കിക്കൊണ്ട് അവള്‍ ചോദിച്ചു, " എനിക്കിങ്ങനെയും ഒരു പേരുണ്ടെടാ... നിനക്കറിയില്ലേ ?"  

ഞാനല്പനേരം ആലോചിച്ചു, അവള്‍ക്കു ഗായത്രി എന്നൊരു പേരുണ്ടെന്ന് !!! അവളുടെ യഥാര്‍ത്ഥ പേര് [ അത് ഇതുവരെ പറയാത്തതില്‍ ക്ഷമ ചോദിക്കുന്നു.ഇതാണ് അതിനു പറ്റിയ അവസരം എന്ന് ഞാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു എന്ന് വേണം കരുതാന്‍ !! ] ഖദീജ എന്നല്ലേ ? അപ്പൊ ഗായത്രി ?

"Inter-caste marriage ആണോടി ?"
ഞാന്‍ ചോദിച്ചു.


"ആണെന്നാ ഞാന്‍ എല്ലാരോടും പറഞ്ഞിരിക്കുന്നെ... അച്ഛന് മുസ്ലിം മതത്തോടു ഭയങ്കര താല്പര്യമായിരുന്നു.. എനിക്ക് മൂന്നു വയസ്സായപ്പോ അച്ഛന്‍ മതം മാറി. ഞങ്ങളും. അങ്ങനെ ഗായത്രി എന്നാ ഞാന്‍ ഖദീജയായി.... പിന്നീട് അച്ഛന്‍ ഞങ്ങളെ കോഴിക്കോട്ടേയ്ക്ക് കൊണ്ട് പോകാന്‍ നോക്കി.. അമ്മ സമ്മതിച്ചില്ല. വഴക്കായി. പിന്നെ ഒരിക്കല്‍ അച്ഛന്‍ പിണങ്ങിപ്പോയി.. ഇപ്പൊ വേറെ കല്യാണം കഴിച്ചു. കുട്ടികള്‍ ഉണ്ടോന്നു അറിയില്ല. ഉണ്ടെന്നു തോന്നുന്നു."

"വീട്ടുകാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു "

"പശുവുണ്ട്.. ചില്ലറ റ്റ്യുഷനും... അങ്ങനൊക്കെ പോകും. "


ഞാന്‍ പിന്നിലേയ്ക്ക് ചാഞ്ഞിരുന്നു. അവളുടെ കണ്ണുകളിലേയ്ക്ക് നോക്കാന്‍ ഞാന്‍ മറന്നു പോയിരുന്നു. അത് നന്നായി.. അവള്‍ ഡസ്പ് ആകില്ല എന്നുറപ്പുണ്ട്‌.. Her way of speech shows that. 


അവളെ പടിയുള്ള എന്റെ ചിന്ത അവിടെ അവസാനിച്ചു.. എന്നെ അലട്ടിയത്, ഖദീജ എന്ന ഗായത്രിയുടെ അച്ഛനെയും അമ്മയെയും പറ്റി ആയിരുന്നു. വിവാഹബന്ധത്തിനു ശേഷം പോലും മതത്തിന്റെ പേരില്‍ അവര്‍ seperated ആയി. പരസ്പരം ഒന്നിച്ചു ജീവിയ്ക്കുന്നതിനും മനസ്സിലാക്കുന്നതിനും മതത്തിന്റെ പിന്‍ബലം ആവശ്യമുണ്ടോ ? അത്തരമൊരു ആവശ്യകത പ്രപഞ്ചം നിഷ്കര്‍ഷിക്കുന്നുണ്ടോ ?ഇല്ലെന്നു വിശ്വസ്സിക്കാനാണ് എനിക്കിഷ്ടം.. 
 
 
ഖദീജയിലൂടെ ഞാന്‍ കണ്ടെത്തുന്നത് നമ്മുടെ so-called ആധുനികതയാണ്. Material development അല്ലാതെ നമ്മുടെ ആധുനികതയില്‍ ഒരു വ്യക്തി രൂപപ്പെടുന്നുണ്ടോ ? വിദേശരാജ്യങ്ങളില്‍ സ്വയം ഒരു തീരുമാനം എടുക്കാനെങ്കിലും അവര്‍ സന്നദ്ധത കാണിക്കുന്നു. നമ്മുടെ നാട്ടിലെ well educated ആയ ആധുനികാരോ ? ആധുനികത കൊണ്ട് വരേണ്ടത് നിരത്തുകളിലേയ്ക്കും ജീവിതസൌകര്യങ്ങിലെയ്ക്കും മാത്രമാണോ ?
 
ഈ ആധുനികതയെ പറ്റി നാം ചര്‍ച്ച ചെയ്യേണ്ടതില്ലേ ? ഇപ്പൊ ഞാനെന്ന എഴുത്തുകാരന്റെയും എന്നിലെ എഴുത്തിന്റെയും പ്രസക്തി തിരിച്ചറിയുന്നു..  

82 അഭിപ്രായങ്ങൾ:

 1. ഇതും ആധുനികത എന്ന് വേണമെങ്കില്‍ പറയാം...

  ഇനിയുമെഴുതുക, ആശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 2. ചിന്തകള്‍ ഒഴുകുകയാണല്ലോ
  അവ ചോദ്യങ്ങള്‍ തീര്‍ക്കുന്നു
  ഉത്തരങ്ങളെ തേടുന്നു

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. ഒന്നിച്ചു ജീവിതം പങ്കു വയ്ക്കുന്നവര്‍ക്ക് ഏതെങ്കിലുമൊരു മതത്തിന്‍റെ പിന്‍ബലം ആവശ്യമില്ല എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു!!
  ഒരു പക്ഷെ നാം ജീവിക്കുന്ന സമൂഹത്തിനാവും ഈ കാര്യത്തില്‍ നമ്മളെക്കാള്‍ നിര്‍ബന്ധം എന്ന് വിചാരിക്കാം!!
  ആശംസകളോടെ'

  മറുപടിഇല്ലാതാക്കൂ
 4. ക്ഷണം സ്വീകരിച്ച് ഞാൻ വന്നു കേട്ടോ ...ഇനി കൂടെ ഉണ്ടാവും...

  മറുപടിഇല്ലാതാക്കൂ
 5. പ്രിയ സുഹൃത്തേ ക്ഷണം സ്വീകരിച്ച് ഞാന്‍ വന്നു....ഞാന്‍ കണ്ട ആധുനികത കൊള്ളാം...
  ഞാനും ജന്മം കൊണ്ട് കൊല്ലംകരിയാണ്....പേരറിയാത്ത കായലിന്റെ ഓരം ചേര്‍ന്ന് നടക്കവേ,എന്തു പറ്റി കൊല്ലത്തുള്ള കായലിന്റെ പേരുകള്‍ ഓര്‍ക്കാന്‍ മറന്നു പോയതാണോ ....
  എന്തായാലും എഴുത്ത് മനോഹരം ...തുടര്‍ന്നും പ്രതീക്ഷിക്കുന്നു ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരു മത്സരത്തിനു പോയതാ അവിടെ.......കായലിന്റെ പേര് സത്യമായും എനിക്ക് അറിയില്ലായിരുന്നു....
   വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ചേച്ചി....

   ഇല്ലാതാക്കൂ
 6. matham manukshyanundaakkiyathalle...orupakshe ee mathangal illaayirunnenkil nammude lokam ithilum manoharamaayene..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു മാഷേ......
   വന്നതിനു നന്ദി അറിയിക്കുന്നു.... ഒപ്പം ഇനിയും വരണമെന്നും പറയുന്നു..

   ഇല്ലാതാക്കൂ
 7. കമന്റില്‍ ആശ ചന്ദ്രന്‍ പറഞ്ഞതുപോലെ ക്ഷണം സ്വീകരിച്ച് ഞാനും വന്നു...സംഭവം ഏതായാലും കലക്കീന്നു പറ. ഒപ്പം ചില നിര്‍ദേശങ്ങള്‍, മലയാളം പോസ്റ്റില്‍ ഈ ഇംഗ്ലീഷ് വാക്കുകള്‍ കഴിവുള്ളിടത്തോളം ഒഴിവാക്കുക, അല്ലെങ്കില്‍ അത് മലയാളത്തില്‍ തന്നെ കൊടുക്കുക. ഈ ഫോണ്ട് സുഖമില്ല, വായിക്കാന്‍ പ്രയാസം മാറ്റുക. 2012, ആഗസ്റ്റ് 4, ശനിയാഴ്ച എഴുതിയ പോസ്റ്റിലെ ഫോണ്ട് കൊള്ളാം അതു തന്നെ ഉപയോഗിക്കുക. പിന്നെ, ഫോല്ലോവേര്സ് ബട്ടണ്‍ മുകളില്‍ സൈഡ് ബാറില്‍ കൊടുക്കുക. എന്റെ പോസ്റ്റില്‍ വന്നതിനും പ്രതികരണം അറിയിച്ചതിനും നന്ദി വീണ്ടും കാണാം എഴുതുക അറിയിക്കുക. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നമ്മള്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും ഇംഗ്ലീഷ് ഉപയോഗിക്കാറില്ലേ അത് തന്നെയാ ഞാനും ഉദ്ദേശിച്ചത്.. ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ കൊടുക്കുമ്പോള്‍ ഒരു സുഖമില്ലാത്തത് പോലെ തോന്നി... അത് കൊണ്ടാണ് അങ്ങനെ കൊടുത്തത്...
   ഫോണ്ട് തീര്‍ച്ചയായും മാറ്റാം...
   വന്നതിനും അഭിപ്രായത്തിനും നിര്‍ദേശങ്ങള്‍ തന്നതിനും ഒരുപാട് നന്ദി പറയുന്നു.....
   ഇന്യും നല്ല നല്ല നിര്‍ദേശവുമായി വരണമെന്ന് അപേക്ഷിക്കുന്നു...

   ഇല്ലാതാക്കൂ
 8. ചിന്തിക്കാനുള്ള കഴിവാണ് ഒരു എഴുത്തുകാരന്റെ ഏറ്റവും നല്ല സവിശേഷത.ഒരു അനുഭവം ഉണ്ടായപ്പോള്‍ അതിനെപറ്റി കൂടുതല്‍ ചിന്തിക്കാന്‍ വിനീത് കാണിച്ച ആര്‍ജവത്തെ ഞാന്‍ അഭിനന്ദിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 9. നന്ദി സമീര്‍..... വരണം വീണ്ടും ഈ വഴി.....

  മറുപടിഇല്ലാതാക്കൂ
 10. ബ്ലോഗ്‌ താല്‍പ്പര്യത്തോടെ വായിച്ചു. നന്നായിരിക്കുന്നു.

  പലപ്പോഴും ഈ ആധുനികതയുടെയും, അത്യന്താധുനികതയുടെയും പോക്ക് എങ്ങോട്ടാണ് എന്ന് തോന്നിയിട്ടുണ്ട്. കുറ്റപ്പെടുത്തുകയല്ല. അതൊക്കെ ഒരു നല്ല വീക്ഷണത്തോടെയും, നന്മ ലക്ഷ്യമാക്കിക്കൊണ്ടും ആണ് എങ്കില്‍ ആര്‍ക്കും ഒന്നും പറയാനില്ല.
  അടുത്തതായി, മലയാളത്തില്‍ നന്നായി എഴുതാന്‍ കഴിവുള്ള താങ്കള്‍ ആംഗലേയ പദങ്ങള്‍ അവിടവിടെ എഴുതിയത് ഒഴിവാക്കാം എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം. പലപ്പോഴും അത് വേണ്ടിവരും എന്നത് സത്യം.

  വീണ്ടും എഴുതുക. ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 11. അഭിപ്രായം ഞാന്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.... ഇത്തരം ചൂണ്ടിക്കാട്ടലാണ് എന്റെ പെന്‍സിലിനു മൂര്‍ച്ച കൂട്ടുന്നത്‌....
  ഒരുപാട് നന്ദി..

  മറുപടിഇല്ലാതാക്കൂ
 12. പല വാക്കുകള്‍ക്കും എളുപ്പം വഴങ്ങുന്ന മലയാള പദങ്ങളില്ലേ?പിന്നെയെന്തിന് ഇംഗ്ലീഷ്? / "എഴുതണം ഒരു ജോലി എന്ന നിലയിലല്ല"- /കോഫി കുടിക്കാന്‍ പോയാല്‍ പോരെ, സിപ്പ് ചെയ്യാന്‍ പോണോ?/ അങ്ങിനെ ഒഴിവാക്കാമായിരുന്ന ഇംഗ്ലീഷ് പദങ്ങള്‍. ഏതായാലും നല്ല ചിന്ത.ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. ഇനി മുതല്‍ അത് ശ്രദ്ധിക്കാം മാഷേ.... നിത്യജീവിതത്തില്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് കരുതി എഴുതിയതാണ്... നന്ദി വന്നു പോയതിനു.... ഇനിയും എത്തണം........

  മറുപടിഇല്ലാതാക്കൂ
 14. മറുപടികൾ
  1. നന്ദി എന്റെയൊരു ശ്രമത്തിനു അഭിപ്രായം അറിയച്ച്തിനു.

   ഇല്ലാതാക്കൂ
 15. വിനീത്,നന്നായിരിക്കുന്നു. ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. എനിയ്ക്കും ചിലപ്പോള്‍ അങ്ങനെ എഴുതാന്‍ തോന്നാറുണ്ട്. ആശംസകള്‍
  അനിത

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സന്തോഷം ചേച്ചി....
   നമ്മുടെ കാഴ്ചപ്പാടുകള്‍ ഒരു പോലെ ആയിരിക്കാം ഒരു പക്ഷെ., ഏതായാലും വന്നതില്‍ ഒരുപാട് സന്തോഷം...

   ഇല്ലാതാക്കൂ
 16. എഴുത്ത് നന്നായി വിനീത് .ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചതില്‍ തെറ്റൊന്നും ഇല്ല.പക്ഷെ വായനയുടെ ഒഴുക്കിനെ അത് തടസ്സപ്പെടുത്തി.വ്യക്തിപരമായ അഭിപ്രായം ആണ് കേട്ടോ .ആശംസകള്‍!:-)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ വ്യക്തിപരമായ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു.... വന്നതിനു ഞാന്‍ നന്ദി അറിയിക്കുന്നു.. ഒപ്പം ഇനിയും ഈ വഴി വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു......

   ഇല്ലാതാക്കൂ
 17. ചിന്തകള്‍ ഇനിയും കൂടുതല്‍ വിരിയട്ടെ.
  എഴുത്ത് തുടരട്ടെ.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി രാംജി മാഷേ.... വീണ്ടും വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു....

   ഇല്ലാതാക്കൂ
 18. ചിന്തകള്‍ മരിക്കാതിരിക്കെട്ടെ ...
  ഊഷ്മളതയില്‍ തളിച്ച് വളരെട്ടെ ..
  അത് ഈ ലോകം മുഴുവന്‍ പടരട്ടെ ...
  ആശംസകളോടെ
  അസ്രുസ്

  മറുപടിഇല്ലാതാക്കൂ
 19. ചിന്തകള്‍ക്കൊരു അന്ത്യമില്ല ഇനിയും എഴുത്ത് തുടരുക

  മറുപടിഇല്ലാതാക്കൂ
 20. ചിന്തിക്കാനുള്ള കഴിവാണ് ഒരു എഴുത്തുകാരന്റെ ഏറ്റവും നല്ല സവിശേഷത.ആശംസകള്‍..............

  മറുപടിഇല്ലാതാക്കൂ
 21. മോനേ,

  നല്ല ചിന്തകൾ. കഴിയുന്നതും മലയാള വാക്കുകൾ ഉപയോഗിക്കാൻ നോക്കണം.ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും ചേച്ചി..... ഇനി മുതല്‍ ശ്രദ്ധിക്കാം.....

   ഇല്ലാതാക്കൂ
 22. മതം സ്നേഹത്തിനു അതിര്‍വരമ്പുകള്‍ തീര്‍ക്കുന്നു ഇന്നത്തെ ലോകത്തില്‍.
  ശരിക്കും ആരാണ് തെറ്റുകാര്‍?
  മതേതരത്വം പുറത്ത് പറയുമ്പോഴും ഉള്ളില്‍ അവനവന്റെ മതത്തില്‍ ഊറ്റം കൊള്ളുന്നവരാണ് നമ്മിലേറെ പേരും.
  ഞാന്‍ സ്നേഹിക്കുന്നത് നിന്നെയാണ്, നിന്റെ മതത്തെയല്ല എന്ന് പറയാന്‍ ഇന്ന് പലര്‍ക്കും കഴിയുന്നില്ല.
  ഒരു മതം പോരെ നമുക്ക് - നന്മയുടെയും സ്നേഹത്തിന്റെയും മതം.
  ഇനിയും സമയമുണ്ട്- പുതിയ തലമുറയെ എങ്കിലും നമുക്ക് അത് പഠിപ്പിക്കാം.
  ഹിന്ദുവും മുസല്‍മാനും, ക്രിസ്ത്യാനിയുമല്ലാതെ മനുഷ്യനാവാന്‍....,.
  അതിനാദ്യം നമുക്കും മനുഷ്യരാവാം,
  (മംഗ്ലിഷില്‍ എഴുതുന്നതിലും നല്ലത് മലയാളത്തില്‍ എഴുതുന്നതല്ലേ എന്നൊരു അഭിപ്രായം ഉണ്ട്. ഒന്നുകില്‍ ഇംഗ്ലിഷ് അല്ലെങ്കില്‍ മലയാളം. കോഫീ സിപ് ചെയ്യുന്നതിലും എത്രയോ മനോഹരമാണ് കായല്‍ക്കരയില്‍ ഇരുന്നു കാപ്പി കുടിക്കുന്നത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ഇഷ്ടമുള്ളത് പോലെ എഴുതുക എന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം തന്നെ. )
  - അവന്തിക ഭാസ്കര്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യ വരികള്‍ എന്നെയും ചിന്തിപ്പിച്ചിട്ടുണ്ട്....
   കഴിവതും ഇനി ആ ഇംഗ്ലീഷ് പദങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം മാഷേ....
   ഇവിടെ വരെ വന്നു അഭിപ്രായം അറിയച്ചതിനു ഒത്തിരി സന്തോഷം..
   ഇനിയും വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.....

   വാവ

   ഇല്ലാതാക്കൂ
 23. പ്രിയ സുഹൃത്തെ,
  നല്ല ചിന്തകള്‍
  വായിക്കാന്‍ സുഖമുള്ള വരികള്‍
  ആശംസകള്‍
  സ്നേഹത്തോടെ,
  ഗിരീഷ്‌

  മറുപടിഇല്ലാതാക്കൂ
 24. ഒത്തിരി സന്തോഷം ഇഷ്ടാ വന്നതിനു....

  മറുപടിഇല്ലാതാക്കൂ
 25. നല്ല എഴുത്ത് രണ്ടു വരി വായിച്ചപ്പോള്‍ത്തന്നെ തുടര്‍ന്നുവയിക്കാന്‍ തോന്നി ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 26. ആ വാക്കുകളില്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നു....

  മറുപടിഇല്ലാതാക്കൂ
 27. ഇഷ്ടമായി ഈ എഴുത്തും ശൈലിയും... പരസ്പരം ഒന്നിച്ചു ജീവിയ്ക്കുന്നതിനും മനസ്സിലാക്കുന്നതിനും മതത്തിന്റെ പിന്‍ബലം ആവശ്യമുണ്ടോ ? ഓരോ മനസ്സാക്ഷിയും അവനവനോട് ചോദിയ്ക്കുന്ന ചോദ്യം?? ഒരു കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ മതം....ജോലിയില്‍ കേറാന്‍ മതം... മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയുള്ള മതങ്ങള്‍ ഇന്ന് ഇല്ല തന്നെ... ആശംസകള്‍ വിനീതെ.....

  മറുപടിഇല്ലാതാക്കൂ

 28. പലപ്പോഴും ഇംഗ്ലീഷ് ഇട കലര്ന്ന് വന്നത്, നമ്മളില്‍ ഭൂരിഭാഗം പേരും സാധാരണ സംസാരിക്കുന്ന ഒരു സ്വഭാവീക ശൈലി ആയി തോന്നി . ആശംസകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 29. ഇവിടെ വരെ വന്നു വിലപ്പെട്ട അഭിപ്രായം അറിയച്ചതിനു ഒത്തിരി നന്ദി പറയുന്നു....
  ഇനിയും വരണം...

  മറുപടിഇല്ലാതാക്കൂ
 30. വിനീതെ, എഴുത്ത് നന്നായി വരുന്നു. ഉപന്യാസങ്ങളും കഥയും സമ്മാനങ്ങള്‍ വാങ്ങി കൂട്ടട്ടെ. ഒപ്പം പഠനവും. ആ 'ഇംഗ്ലീഷ്' എല്ലാവരും പറഞ്ഞത് ശ്രദ്ധിക്കുമല്ലോ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒത്തിരി സന്തോഷം ടീച്ചറെ....
   തീര്‍ച്ചയായും ശ്രദ്ധിക്കും....
   വീണ്ടും വരണേ...

   ഇല്ലാതാക്കൂ
 31. ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ,എന്നാല്‍ വ്യത്യസ്തമായ്‌ ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യനെ മറ്റു മനുഷ്യരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് !കൂടുതല്‍ കൂടുതല്‍ ഉല്‍കൃഷ്ടമായ്‌ ചിന്തകള്‍ വളരട്ടെ എല്ലാ വിധ ആശംസകളും നേരുന്നു !

  മറുപടിഇല്ലാതാക്കൂ
 32. നല്ല ഒഴുക്കുള്ള എഴുത്ത്. നല്ല ഭാഷ. മലയാളവും ഇംഗ്ലീഷും കൂട്ടിക്കുഴച്ചുള്ള ആധുനിക പരീക്ഷണം ഇഷ്ടായി. പക്ഷേ.... മനോഹരമായ ഒരു സ്വപ്നം പെട്ടെന്ന് മുറിഞ്ഞുപോയ പോലെ, കുതിച്ചു പായുന്ന തീവണ്ടി പൊടുന്നനെ നിർത്തിയ പോലെ, എവിടെയുമെത്താതെ നിന്നുപോയി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വിച്ചിട്ട പോലെ നിര്‍ത്തിയെന്ന് ഇപ്പൊ എനിക്കും തോന്നുന്നു.....
   ഇനി ആവര്‍ത്തിക്കില്ല ഇഷ്ടാ....
   ഇനിയും വരണം...

   ഇല്ലാതാക്കൂ
 33. ആശംസകള്‍ ...അഭിനന്ദനങ്ങള്‍ വീണ്ടും വരാം ...

  മറുപടിഇല്ലാതാക്കൂ
 34. ബ്ലോഗ്‌ template എന്‍റെ ലാപ്പില്‍ ഒതുങ്ങുന്നില്ല.അല്പം കൂടി ചെറുതാക്കിയാല്‍ നന്നായിരുന്നു.സസ്നേഹം...

  മറുപടിഇല്ലാതാക്കൂ
 35. ബ്ലോഗ്‌ വിഡ്ത്ത് എന്‍റെ ലാപ്പില്‍ ഒതുങ്ങുന്നില്ല.അല്പം കൂടി ചെറുതാക്കിയാല്‍ നന്നായിരുന്നു.

  ഒരു കൊച്ച് പ്രണയം മണക്കുന്നല്ലോ? അതോ സ്പ്രേ അടിച്ച്ചതോ ആശംസകള്‍, വീണ്ടും വീണ്ടും എഴുതിക്കോളൂ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹഹ്ഹ... പ്രണയം മണത്തു.... പക്ഷെ ഞാന്‍ മാറി നടന്നു എന്നതാണ് സത്യം....

   ഇല്ലാതാക്കൂ
 36. പ്രിയപ്പെട്ട വിനീത്,

  സുപ്രഭാതം !

  ആശയമുണ്ട്.ഭാഷ ശ്രദ്ധിക്കണം .ആധുനികതയുടെ ഭാഗമാണോ ആംഗലേയ വാക്കുകള്‍?തീര്‍ത്തും അരോചകമായി തോന്നുന്നു.

  അക്ഷര തെറ്റുകള്‍ തിരുത്തുക.

  എഴുതാന്‍ കഴിയും.ആശംസകള്‍ !

  ശുഭദിനം !

  സസ്നേഹം,

  അനു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഇഷ്ടാ ഇവിടെ വരെ വന്നു അഭിപ്രായം പറഞ്ഞതിന്...
   ഇംഗ്ലീഷ് ഉപയോഗിച്ചത് ഒരു വലിയ തെറ്റാണെന്ന് എല്ലാരും എഴുതി കണ്ടു....
   ഞാനത് സ്വീകരിക്കുന്നു...
   ഒരു ന്യൂ ജനറേഷന്‍ എഴുത്താനെന്നു കരുതാന്‍ അപേക്ഷ...
   വീണ്ടും കാണാം എന്നാ ശുഭപ്രതീക്ഷയോടെ,

   വിനീത്

   ഇല്ലാതാക്കൂ
 37. സുഹൃത്തേ നല്ല രസമുള്ള എഴുത്ത് ... ന്നാലും ആ ആംഗലേയം അത് ഇടക്കിടക്ക് അച്ചാറില്‍ മണ്ണ് വീണത് പോലെ ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹഹഹഹ..... ആ ഉപമ ഇഷ്ടപ്പെട്ടു....
   ഇനി അച്ചാറില്‍ മണ്ണിടില്ല അമൃതംഗമയ....

   ഇല്ലാതാക്കൂ
 38. വരാന്‍ വൈകി.
  ഞാനൊരു പഴഞ്ചന്‍ ഭാഷാസ്നേഹി ആയതുകൊണ്ടാവും വിനീത്, ഇംഗ്ലീഷ് എന്നെയും പിണക്കി..
  സാരമില്ല, അതിപ്പോ എഴുതണോരുടെ ഇഷ്ടമാണ്.
  തുടര്‍ന്ന്‍ എഴുതൂ, ഭാവുകങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി പല്ലവി..... ഈ പിണക്കം ഇനി ഉണ്ടാവില്ലെന്ന് കരുതുന്നു...

   ഇല്ലാതാക്കൂ
 39. നന്നായിരിക്കുന്നു അക്ഷരം തീരെ ചെറുതായി പോയോ ?? . വിവാഹബന്ധത്തിനു ശേഷം പോലും മതത്തിന്റെ പേരില്‍ അവര്‍ seperated ആയി. പരസ്പരം ഒന്നിച്ചു ജീവിയ്ക്കുന്നതിനും മനസ്സിലാക്കുന്നതിനും മതത്തിന്റെ പിന്‍ബലം ആവശ്യമുണ്ടോ ? ..പ്രസക്തമായ ഒരു സാമൂഹിക വിഷയത്തിലേക്കുള്ള വിരല്‍ ചൂണ്ടല്‍ . (അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക )

  മറുപടിഇല്ലാതാക്കൂ
 40. പുതുമകളെ കൂട്ടുപിടിക്കുന്നു

  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 41. ചിന്തകളുടെ പ്രവാഹമാണല്ലോ... നല്ല എഴുത്ത് .... അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 42. മതങ്ങളിൽ നിന്നുമുള്ള സമ്പൂർണ്ണമായ സ്വാതത്ര്യവും മതം വിട്ടുള്ള സ്വതന്ത്രചിന്താഗതിയും തുടങ്ങുന്നിടത്താവണം യദാർത്ഥ ആധുനികൻ ജനിക്കുക. എത്യസവുമായി നടക്കുന്ന എനിക്കിങ്ങനെയൊരു നിർവചനമേ ആധുനികതയോട്‌ നൽകാൻ കഴിയൂ :))

  മറുപടിഇല്ലാതാക്കൂ
 43. ഇതു വയിചപൊ എന്റേ ചിന്തയുമ് ആ വഴുക്കു തന്നനു പൊയതു......വിവഹ ബെന്തതിനു ഷെഷവുമ് ജതി ഒരു വിഷയമ് അന്നൊ?'/

  മറുപടിഇല്ലാതാക്കൂ
 44. വായിച്ചു ഇഷ്ടപ്പെട്ടു.ആശംസകൾ!!!!

  മറുപടിഇല്ലാതാക്കൂ