2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

ഒരു പേഴ്സണല്‍ സന്തോഷം

ഒരു വ്യാഴാഴ്ചദിവസം ഉച്ചയ്ക്കാണ് സംഭവം. വേദി അഞ്ചല്‍ st.johns college ന്റെ ലൈബ്രറി. കഥയിലെ നായകന്‍ ഞാനാണ്. അല്ല ഞാന്‍ വില്ലനാണ് [അത് ശരിയാണെന്ന് നിങ്ങളില്‍ ചിലര്‍ക്ക് തോന്നിയേക്കാം]. എന്നിരുന്നാലും ഞാന്‍ എനിക്ക് നായകന്‍ തന്നെയാണ് [അതും ചിലര്‍ക്ക് ശരിയായി തോന്നാം].

അപ്പൊ ഞാന്‍ പറഞ്ഞു വന്നതിലേക്ക് തിരിച്ചു വരാം. BSc ബോയ്സിനു മാത്രം പുസ്തകമെടുക്കുവാനുള്ള ദിവസമാണ് വ്യാഴം. അങ്ങനെയൊരു വ്യാഴാഴ്ച ഞാനും ലൈബ്രറിയില്‍ പോയി.

ബഷീറിനേയും
ഉറൂബിനേയും തള്ളിപ്പറഞ്ഞ്‌, വിജയനേയും തകഴിയേയും കാറ്റില്‍ പറത്തി, പൌലോ കൊയ്ലോയെയും സിഗ്മണ്ട് ഫ്രോയിടിനെയും തിരഞ്ഞ് ഇടനാഴി മുഴുവന്‍ അലഞ്ഞു. ജീവിതങ്ങള്‍ തുന്നിക്കൂട്ടിയ കടലാസ്സു കഷ്ണങ്ങള്‍ക്കിടയില്‍ നിന്ന് ഞാന്‍ കണ്ടെടുത്തത് ചന്ദ്രധര്‍ ശര്‍മയുടെ " Philosophy of indian methodologies" എന്ന പുസ്തകം. ഒപ്പം പി.കെ. ബാലകൃഷ്ണന്റെ "ഇനി ഞാന്‍ ഉറങ്ങട്ടെ" യും. രണ്ടിന്റെയും titles എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. പലപ്പോഴും ശീര്‍ഷകങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിക്കും.

പുസ്തകവുമായി
രെജിസ്റ്ററില്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ ലൈബ്രറിയുടെ ചുമതലയുള്ള , മാഡം എന്ന് എല്ലാവരും വിളിക്കുന്നവര്‍ [ഞാന്‍ ടീച്ചര്‍ എന്നും, ചിലപ്പോള്‍ ചേച്ചി എന്നും വിളിക്കുന്നു ; പേര് നിമിഷം വരെയും എനിക്കറിയില്ല] എന്നോട് ചോദിച്ചു :
" ഇയാള്‍ ഇതെല്ലാം വായിച്ചു തീര്‍ക്കുവോ ? അതോ ഇതൊക്കെ വെറും ഷോ ആണോ ? "
"അല്ല" എന്ന ഭവ്യതയോടുള്ള എന്‍റെ ഉത്തരത്തില്‍ തൃപ്തി വരാതെ കുറുകിയ കണ്ണുകളോടെ അവര്‍ രജിസ്റ്റര്‍ മറിച്ചു. No.212 VINEETH M എന്ന പേരിനു താഴെ ഒന്നിലധികം പേജുകളിലേക്ക് നീണ്ടു പോകുന്ന 80-ഓളം വരുന്ന പുസ്തകങ്ങളുടെ പേര് അവരെ ചെറുതായിട്ട് ഒന്ന് ഞെട്ടിച്ചുവെന്ന് തോന്നി. അതിനു കാരണവും വളരെ പെട്ടെന്ന് എനിക്ക് മനസ്സിലായി; എന്‍റെ ഐച്ചിക വിഷയമായ ഫിസിക്സുമായി
ബന്ധമുള്ള ഒരു പുസ്തകവും കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല

"തന്റെ വായനയുടെ നിലവാരം കൊള്ളാം. പക്ഷെ തനിക്കു എല്ലാറ്റിനോടും ഒരു നെഗറ്റീവ് atitude ആണല്ലോ ഉള്ളത്. ഇയാളെടുത്ത പുസ്തകങ്ങള്‍ കണ്ടപ്പോ തോന്നിയതാണ്. തെറ്റിലെയ്ക്കാണ് തന്റെ വഴി. "


പുഞ്ചിരിയോടെയാണ്
അവര്‍ ഇത്രയും പറഞ്ഞതെങ്കിലും അതിലൊരു വാത്സല്യം ഉണ്ടായിരുന്നില്ലേ എന്ന് സംശയിച്ചതിനിടയില്‍ തന്നെ എന്‍റെ മറുപടി വന്നു.
"തെറ്റും ശരിയുമൊക്കെ ആപേക്ഷികമല്ലേ.... ഇതെന്റെ ശരിയാണ്... അതാണ്‌ എന്നെ ഞാനാക്കിയതും... "
ഇത്തരമൊരു
മറുപടി അവരില്‍ ഒരു പുച്ചഭാവം ആയിരുന്നിരിക്കണം എന്നോടുണ്ടാക്കിയത്...

" താനേതായാലും ഒരു നല്ല വായനക്കാരനാ, പക്ഷെ തന്നെ ഒന്ന് channelize ചെയ്യുന്നത് നല്ലതാണെന്ന് തോന്നുന്നു. ഇവിടെ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് പ്രാര്‍ത്ഥയൊക്കെയുണ്ട്. അതൊക്കെയൊന്നു attend ചെയ്യണം കേട്ടോ.. "

" ദൈവമില്ല എന്ന് പറഞ്ഞു നടക്കുന്ന എന്നോട് തന്നെ ഇതൊക്കെ പറയണോ ടീച്ചറെ ? "
"ദൈവമില്ല എന്നാരാ പറഞ്ഞെ ?

അവരുടെ ശബ്ദം ചെറുതായി ഉയര്‍ന്നു. അതിനേക്കാള്‍ എന്‍റെ ശ്രദ്ധയാകര്‍ഷിച്ചത് അവരുടെ കഴുത്തിലണിഞ്ഞിരുന്ന കുരിശുമാല ആയിരുന്നു. അതും കുടി കണ്ടപ്പോള്‍ എന്നിലെ യുക്തിവാദി ചിരിച്ചു:ശബ്ദമുണ്ടാക്കി തന്നെ.

"യേശു ജീവിച്ചിരുപ്പുണ്ടായിരുന്നോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്‌. മാത്രമല്ല വിശുദ്ധ ഗ്രന്ഥങ്ങള്‍ എല്ലാം കോപ്പിയടിച്ച് എഴുതിയതുമാണ്‌. ക്രിസ്തുവിന്റെത്‌ കൃഷ്ണനില്‍ നിന്ന്, കൃഷ്ണന്റെത് ബുദ്ധനില്‍ നിന്ന്.. ബുദ്ധന്റെത് എവിടെ നിന്ന് എന്ന അന്വേഷണത്തിലാണ് ഞാന്‍. അതല്ല, ബൈബിളും ഗീതയും ത്രിപിടകയും ഒരേ കൃതിയില്‍ നിന്ന് അടിച്ചു മാറ്റിയതാണെന്ന സംശയവും എനിക്കുണ്ട്. "

ഇത്രയും പറഞ്ഞപ്പോഴേക്ക്‌ അവര്‍ക്ക് ദേഷ്യം വന്നു. പക്ഷെ ഒന്നും പറഞ്ഞില്ല. എന്തെങ്കിലുമൊക്കെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. വേറൊന്നും കൊണ്ടല്ല, ഞാന്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടായിരുന്നില്ല. അവരുടെ മൗനം എന്നിലൊരു ചെറിയ നിരാശ പടര്‍ത്തി.

രെജിസ്റ്ററില്‍ ഒപ്പിട്ട ശേഷം ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കാര്യം കുടി അവര്‍ പറഞ്ഞു:
"വായന നല്ലതാ, പക്ഷെ ഇതൊരിക്കലും
ടമറുകില്‍
ചെന്ന് നില്‍ക്കരുത്. "
ഒന്ന് ചിരിച്ച ശേഷം ഞാന്‍ നടന്നു.


ഇപ്പോഴാണ്
എനിക്ക് സന്തോഷമായത്. ഒടുവിലത് പറഞ്ഞു, ഇടമറുകില്‍ ചെന്ന് നില്‍ക്കരുതെന്ന്.. എന്ന് വച്ചാല്‍ ഞാന്‍ പറഞ്ഞത് എവിടെയോ ചെന്ന് കൊണ്ടു എന്നല്ലേ ? അതെന്നെ തീര്‍ത്തും ആവേശഭരിതനാക്കി എന്നുള്ളതാണ് സത്യം. പക്ഷെ അതിലും വലിയൊരു സന്തോഷം മറ്റൊന്നായിരുന്നു :- ഇടമറുകിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു, അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ തന്നെ. അവരുടെ ഭയം നടന്നു കഴിഞ്ഞിരുന്നു. അതിനുള്ള നന്ദിയും കടപ്പാടും ഞാന്‍ മനസ്സ് കൊണ്ടു ഒത്തിരി ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്‍റെ മലയാളം അദ്ധ്യാപകന്‍ ശിവപ്രസാദ്‌ സാറിനോടാണ്. അദ്ദേഹമായിരുന്നു ഇടമറുകിന്റെ പുസ്തകം എനിക്ക് സമ്മാനിച്ചത്‌.

അങ്ങനെ അവരുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടു തെന്നെ എന്‍റെ അവിശ്വാസം ഒരു പരിധി വരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ഒരു പേഴ്സണല്‍ സന്തോഷം ഇപ്പോഴും എനിക്കുണ്ട്.

54 അഭിപ്രായങ്ങൾ:

 1. ഈശ്വരന്‍ ഇല്ലായെന്നു ഉറച്ചു വിശ്വസിക്കാനുള്ള പ്രായം വിനീതിനായിട്ടില്ലല്ലോ.ഒരാള്‍ ദൈവം ഇല്ലെന്നു പറയുമ്പോള്‍ ഒരുപാട് പേര്‍ ഉണ്ടെന്നും വിശ്വസിക്കുന്നുണ്ട്.
  ലൈബ്രേറിയന്‍ പറഞ്ഞത് ശരിയല്ലേ 'ചാനലൈസ്‌ ' ചെയ്യാന്‍ പറ്റുന്ന പ്രായമാണ് ഇപ്പോള്‍ .ജീവിതം ഒന്നുമായിട്ടില്ല.
  'ഈശ്വരന്‍ സഹായിക്കട്ടെ' എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്.
  പക്ഷെ,എഴുത്തിന്റെ രീതി നന്നാവുന്നു. കൂടുതല്‍ പോസ്റ്റുകള്‍ ഇടു.ബ്ലോഗ്‌ അഗ്ഗ്രിഗേറ്ററുകള്‍ ഉപയോഗിച്ച് കൂടുതല്‍ ആള്‍ക്കാരിലെക്ക് എത്തിക്കണം.
  വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്തു കളയണം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒത്തിരി സന്തോഷം ടീച്ചറെ.. എന്റെയൊരു ചെറിയ ശ്രമം വായിച്ചതിനും അതിനു മറുപടി തന്നതിനും... എല്ലാരിലും എന്തെങ്കിലുമൊക്കെ ഒരു വിശ്വാസം കാണും മാഷേ.. എന്റെ വിശ്വാസം ഇപ്പോ ഇങ്ങനെയാ.. ചെയ്യുന്ന കര്‍മം ആണ് ഈശ്വരന്‍ എന്നാണു ഞാന്‍ വിശ്വസിക്കുന്നത്..

   ഇല്ലാതാക്കൂ
 2. വിനീത്, പോസ്റ്റ് വായിച്ചു. ഒരുപാട് വായിച്ച് തഴക്കം വന്നതിന്റെ ഗുണം എഴുത്തിൽ കാണാനുണ്ട്. നല്ലത്. ഈശ്വരൻ ഇല്ല എന്നു പറയാൻ വരട്ടെ, ഇനിയും അന്വേഷിക്കൂ. ആശംസകൾ.

  കമന്റിലെ വേഡ് വേരിഫിക്കേഷൻ മാറ്റണം കേട്ടോ. എങ്ങനെ എന്നറിയില്ലെങ്കിൽ ആദ്യാക്ഷരിയിലെ ഈ അദ്ധ്യായം < വായിച്ചു നോക്കൂ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി അപ്പു... ഒരുപാടു വായന ഒന്നുമില്ല. എന്നാലും വായിക്കാന്‍ ഇഷ്ടമാണ്.ഇപ്പോഴും ഞാന്‍ അന്വേഷണത്തിലാണ്. പിന്നെ ആദ്യാക്ഷരി ഒത്തിരി പ്രയോജനപ്പെട്ടു. വളരെ നല്ല സംരഭം. എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും എന്റെയൊരു ചെറിയ ശ്രമത്തിനു മറുപടി തന്നതിനും ഞാന്‍ നന്ദി പറയുന്നു... ഒപ്പം ഇനിയുള്ള എന്റെ പോസ്റ്റുകളും വായിക്കുവാന്‍ ഞാന്‍ ക്ഷണിക്കുന്നു.

   ഇല്ലാതാക്കൂ
 3. ആശംസകള്‍..
  കൂടുതലെഴുതാം, കൂടുതല്‍ വായിക്കാം, നല്ല മനുഷ്യരാകാം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി അജിത്തേട്ടാ.. എന്റെ പോസ്റ്റുകളിലേക്ക് ഇനിയും ഞാന്‍ ക്ഷണിക്കുന്നു.

   ഇല്ലാതാക്കൂ
 4. നിരീശ്വരവാദി അധികം വാദിക്കാതെ നിന്നത് കൊണ്ട് അവിടുന്ന് തടി കഴിച്ചിലാക്കാന്‍ പറ്റി ല്ലേ ...എഴുത്ത് നന്നായിട്ടുണ്ട്...പിന്നെ വേറെ ഒരു കാര്യം..വിരോധം തോന്നരുത് ;ഓഫ് ടോപിക്കാ... താങ്കളെപ്പോലെയുള്ളവരുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഞാനും ഒരു കട തുടങ്ങിയിട്ടുണ്ട് ..കഥ മാത്രം കച്ചോടം ചെയ്യുന്ന കട...ഒരു കഥചരക്കുകട..അവിടെ വന്നാല്‍ ഫ്രീയായി ഒരു കഥ വാങ്ങി വീട്ടിപ്പോകാം ..എന്താ വര്വോ ? :) ഓണാശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
 5. പിന്നെന്താ ഉറപ്പായിട്ടും വരുമല്ലോ.....

  മറുപടിഇല്ലാതാക്കൂ
 6. നന്നായിരിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. വിനീതേ ....
  കൊള്ളാം ....ദൈവം ഇല്ല എന്ന് പറഞ്ഞതല്ല..
  എഴുത്തിന്റ്റെ ശൈലി ...
  കര്‍മത്തില്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞത് നല്ലത് ....
  അത് നല്ല കര്മ്മമെങ്കില്‍..............
  ആ നന്മയാണ് ഈശ്വരന്‍ ...
  അതിലേയ്ക്കുള്ള വഴിയാണ് ജീവിതാനുഭവങ്ങള്‍ .....
  ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ചേച്ചി....... ഒരുപാട് നന്ദി ഈ പോസ്റ്റിനു അഭിപ്രായം പറഞ്ഞതിന്.......... ഇനിയും വരുമെന്ന് വിശ്വസിക്കുന്നു..... കര്‍മം നല്ലതെന്ന് തന്നെ വിശ്വസിക്കുന്നു....

   ഇല്ലാതാക്കൂ
 8. ഫിസിക്സ് ആണ് വിഷയം അല്ലെ.. ഞാനും ഒരു ഹതഭാഗ്യന്‍ ഫിസിക്സ്കാരന്‍ തന്നെയാണ് ട്ടോ. നല്ല ഒരു രചനാശൈലി ഉണ്ട്. വായനയുടെ സ്വധീനമാകാം. കൂടുതല്‍ നല്ല രചനകളുമായി വരൂ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരുപാട് ഇല്ലേലും കുറച്ചൊക്കെ വായിക്കും..... അതിന്റെ ഒരു സ്വാധീനം ഉണ്ട് ഒരു പരിധി വരെ..... അല്ല പൂര്‍ണമായും അത് തന്നെ............

   ഇല്ലാതാക്കൂ
 9. കൊള്ളാം, നന്നായിരിക്കുന്നു. വരം വീണ്ടും ഈ വഴിക്ക്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി മാഷേ......... വീണ്ടും വരണം... ഞാന്‍ കാത്തിരിക്കും....

   ഇല്ലാതാക്കൂ
 10. ആ ടീച്ചറുടെ അല്ലെങ്കില്‍ ചേച്ചിയുടെ മറുപടി എന്താണെന്നു അന്വേഷിച്ചോ?
  ഒരു പക്ഷെ "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" എന്നാവും

  അന്വേഷണം ഇനിയും നടക്കട്ടെ...
  എഴുത്ത് ഗംഭീരം...

  ഇവിടെ വാവയുടെ ബ്ലോഗില്‍ ചങ്ങാതിയായിക്കഴിഞ്ഞിരിക്കുന്നു:)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ ചോദ്യത്തിന്‍റെ ഉത്തരം ഇപ്പോഴും എന്നെ കാണുമ്പോ ആ ടീച്ചര്‍ പറയും...... അന്വേഷണം നടക്കുന്നു... വായനകളിലൂടെ തന്നെ.....

   ചങ്ങാതി ആയതിനു വളരെ നന്ദി മാഷേ.......

   ഇല്ലാതാക്കൂ
 11. കൊള്ളാം ...നന്നായിട്ടുണ്ട് ....അതുകൊണ്ട് തന്നെ ചങ്ങാതിയുമായിട്ടുണ്ട്....

  മറുപടിഇല്ലാതാക്കൂ
 12. നന്ദി സലിമേട്ടാ.......... വീണ്ടും ഈ വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 13. ശരിയാ, ഓരോരുത്തർക്കും ഓരോ പ്രിയവും അപ്രിയവും, അതിനനുസരിച്ചുള്ള ശരിയും തെറ്റും.
  ഓരോരുത്തർക്കും, ഓരോ ലോകവും.
  ക്ഷമയും, സമയവും, കേൾക്കാനുള്ള മനസ്സും ഉണ്ടെങ്കിൽ ഒരു ലിങ്ക് തരട്ടെ
  http://sreyas.in/ashta-vakra-gita-mp3-swami-nirmalananda-giri

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി കിരണ്‍ വന്നതിനു..........

   ആശംസകള്‍.....

   ഇല്ലാതാക്കൂ
  2. പറയുവാനുള്ളത് പറയുവാന്‍ കാണിക്കുന്ന ധൈര്യത്തിന് അഭിവാദനങ്ങള്‍....,... ഒരേ ദിശയില്‍ ചിന്തിക്കുന്ന മറ്റൊരാളെക്കൂടി കണ്ടെടുക്കുന്നു എന്ന് കരുതട്ടെ... ആശംസകള്‍ എഴുത്ത്‌ ഒരു പ്രതികരണപ്രകടന രീതിയായി കാണുന്നു എങ്കില്‍..,... കൂടുതല്‍ ആത്മാംശം പേനയിലൂടൊഴുകി നിറയട്ടെ... കൂട്ടുക്കൂടാം,...

   ഇല്ലാതാക്കൂ
  3. നന്ദി തൊമ്മന്‍ ചേട്ടാ വന്നതിനു...... ഒരേ ദിശയില്‍ ചിന്തിക്കുന്ന ഒരാളെ കൂടി കണ്ടത്തില്‍ എനിക്കും സന്തോഷം.... കൂട്ടുകൂടുന്നതില്‍ അതിലേറെ സന്തോഷം......

   ഇല്ലാതാക്കൂ
 14. എഴുത്ത് കൊള്ളാം
  യുക്തിവാദികൾക്ക് മറ്റുള്ളവരോട് പറഞ്ഞ് ജയിക്കുന്നതൊക്കെയാണു ഒരു സന്തോഷം :) പക്ഷേ വലിയ യുക്തി വാദികൾ മിക്കവരും അവസാനം അന്ധവിശ്വാസത്തിലാണവസാനിച്ച് കണ്ടിട്ടുള്ളത്. ഞാനും വായിച്ചിട്ടുണ്ട് ഇത്തരം പുസ്തകങ്ങൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാനൊരു മനുഷ്യസ്നേഹിയാ മാഷേ...... പിന്നെ ഇതേതായാലും അന്ധവിശ്വാസത്തില്‍ അവസാനിക്കില്ല........ ഉറപ്പാ.......

   നന്ദി മാഷേ വന്നതിനു...

   ഇല്ലാതാക്കൂ
 15. വിനീത്,
  വിളിച്ചതുകൊണ്ടാ ഞാൻ ഈ വഴി വന്നത്. അധികം എങ്ങും പോകാൻ സമയം കിട്ടുന്നില്ല. നല്ല എഴുത്താ. വിശ്വാസി അല്ലെന്ന് പറയുന്ന മോന് ഒരുപാടു ദൈവാനുഗ്രഹമുണ്ട് .ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരുപാട് നന്ദി ചേച്ചി വന്നതിനു....... ഇനിയും വരണമെന്ന് അപേക്ഷിക്കുന്നു.... ചേച്ചിയെ പോലെ മുതിര്‍ന്നവരുടെ വാക്കുകളുടെ പ്രോത്സാഹനവും ആണ് എന്നെ മുന്‍പോട്ടു നയിക്കുന്നത്....

   ഇല്ലാതാക്കൂ
 16. കൊള്ളാം നന്നായിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ
 17. നന്ദി മാഷേ വന്നതിനും അഭിപ്രായത്തിനും.........

  മറുപടിഇല്ലാതാക്കൂ
 18. കൊള്ളാം..ഉപദേശങ്ങൾ വയർ നിറയെ കിട്ടി ഇരിയ്ക്കാണല്ലേ..
  ന്റെ വക ഹൃദയം നിറഞ്ഞ ആശംസകൾ ഇരിക്കട്ടെ...
  കൂടുതൽ വായിക്കൂ..കൂടുതൽ വളരൂ..
  വളർന്നു വലിയ എഴുത്തുകാരനാകു..!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി എന്റെയൊരു ചെറിയ ശ്രമത്തിനു അഭിപ്രായം പറഞ്ഞതിനും എന്‍റെ ബ്ലോഗ്‌ വരെ വന്നതിനും.... ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.....

   ഇല്ലാതാക്കൂ
 19. വിനീതേ..,
  നമുക്ക്‌ ഒരാപത്തുവരുംബോള്‍..അല്ലെങ്കില്‍ ഒരു വിഷമഘട്ടത്തില്‍ നമ്മെ സഹായിക്കാന്‍ വരുന്ന ഒരാള്‍..
  അയാളില്‍ ഞാന്‍ ദൈവത്തെ കാണുന്നു..അതിനാല്‍ ദൈവം ഇല്ല എന്നു ഞാന്‍ വിശ്വസിക്കുന്നില്ല... കൃഷ്ണന്‍..യേശു..മുഹമ്മദ്‌.. എന്നിങ്ങനെ പലപേരുകളില്‍ അറിയയപ്പെടുന്നു..
  ഇവരെല്ലം മനുഷ്യരെ നല്ല ജീവിതം നയിക്കാനുള്ള ഉപദേശങ്ങള്‍ തന്നവരാണ്‌..
  അവരെ നിരാകരിക്കുന്നതു കൊണ്ട്‌ എന്തു നേട്ടമാണ്‌ ഉണ്ടാകുന്നത്‌..
  ആ ആശയങ്ങളെ മനസിലാക്കി ജീവിക്കുക അതു കൊണ്ട്‌ ഒരു ആപത്തും വരികയില്ല..
  അന്ധവിശ്വാസം എതിര്‍ക്കപ്പെടേണ്ട ഒന്നാണ്‌ പക്ഷേ ഇവരാരും അന്ധവിശ്വാസം പ്രചരിപ്പിച്ചിട്ടില്ല..
  ദൈവം എന്നത്‌ ഇന്നും തെളിയിക്കപ്പെടാത്ത ഒരു പ്രഹേളികയാണ്‌..
  ദൈവം ഇല്ലെങ്കില്‍ കൂടി ദൈവം ഉണ്ട്‌ എന്ന് വിശ്വസിക്കുന്നതുകൊണ്ട്‌ ഒരാപത്തും വരികയില്ല..
  പക്ഷേ ദൈവമില്ല എന്നു മനസിലുറപ്പിച്ച്‌ നടന്ന് ഒരു ദിനം ഉണ്ട്‌ എന്ന് മനസ്സിലാക്കിയാല്‍...
  കഴിഞ്ഞു പോയ ദിനങ്ങള്‍ ഒരിക്കലും നമുക്ക്‌ തിരികെ ലഭിക്കില്ല..
  നല്ല ചിന്തകളും നല്ല പ്രവര്‍ത്തികളുമായി മുന്നേറാന്‍ ദൈവം അനുഗ്രഹിക്കട്ടെ... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ദൈവം ഇല്ല എന്ന് ഞാന്‍ ഇപ്പഴും വിശ്വസിക്കുന്നു...... അല്ലെങ്കില്‍ തന്നെ നന്മകളെക്കാള്‍ തിന്മകള്‍ ആണ് ഈ ദൈവങ്ങള്‍ തന്നിട്ടുള്ളത്,.... മതങ്ങള്‍ വളരാനുള്ള കാരണങ്ങള്‍ തന്നെ ഈ ദൈവങ്ങള്‍ അല്ലെ ? ആള്‍ദൈവങ്ങളെ എന്ത് മത്രമ ഈ സമൂഹം പരിപോഷിപ്പിക്കുന്നെ ? ഇതൊക്കെ കണ്ടും കെട്ടും മിണ്ടാതെ ഇരിക്കുന്നതിനു ഒരു പരിധിയില്ലേ ? മുസ്ലിം ആയ ഓട്ടോ ഡ്രൈവറുടെ വണ്ടിയില്‍ കയറിയ ഹിന്ദു പെണ്‍കുട്ടിയെ വീട്ടില്‍ അടച്ചിട്ട നാടാണ് കേരളം.... ഇതിനെന്തു മറുപടിയാ നല്‍കാനുള്ളത് ?

   കൃഷ്ണന്‍, മുഹമ്മദ്‌, യേശു.... ഇവരുടെയെല്ലാം ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ ? ഒരെണ്ണം മറൊന്നില്‍ നിന്ന് മോഷ്ടിച്ചവയല്ലേ.... ഇവയില്‍ ബുദ്ധന്റെ ത്രിപിടകയുടെ സ്വാധീനം വളരെ കൂടുതലുമാണ്....

   ചെയ്യുന്ന കര്‍മം ആണ് ഈശ്വരന്‍..... ദൈവത്തെ വിളിച്ചിട്ട് തെറ്റ് ചെയ്തിട്ട് അവിടെ കുമ്പസാരിച്ചാല്‍ അത് മാറുമെന്നു വിശ്വസിക്കാന്‍ മനസ്സ് വരുന്നില്ല.....

   ഇതൊക്കെ പറഞ്ഞാലും എന്‍റെ ബ്ലോഗിലെ ചങ്ങാതിക്ക് ഞാന്‍ നന്ദി അറിയിക്കുന്നു..... കുറ്റപ്പെടുത്തലും കുറവുകള്‍ ചൂണ്ടിക്കാട്ടലും ആയി ഇനിയും വരണമെന്ന് അപേക്ഷിക്കുന്നു.......

   ഇല്ലാതാക്കൂ
  2. പ്രിയപ്പെട്ട വിനോദ്‌..
   ദൈവം എന്നതുകൊണ്ട്‌ താങ്കള്‍ എന്താണ്‌ അര്‍ത്ഥമാക്കുന്നത്‌...
   ഒരു പകലിന്‌ രാത്രിയുണ്ട്‌..അതുപോലെ നന്‍മയും തിന്‍മയും ഉണ്ട്‌..
   ഇതെല്ലാം തന്നതു ദൈവങ്ങളാണ്‌ എന്നു താങ്കള്‍ പറയുംബോള്‍ തന്നെ ദൈവം എന്ന ഒരു ശക്തിയെ വിശ്വസിക്കുന്നു എന്ന് പറയേണ്ടി വരും.
   പിന്നെ ആള്‍ ദൈവങ്ങളേയോ.. സ്വാര്‍ത്ഥ താല്‍പര്യത്തിനുവേണ്ടി വില്‍പനച്ചരക്കാകിയ ദൈവങ്ങളേയൊ മാത്രം കണ്ടുകൊണ്ട്‌ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തരുത്‌.
   പ്രപഞ്ചത്തിണ്റ്റെ നിലനില്‍പ്പ്‌ തന്നെ പ്രപഞ്ചശക്തിയെ ആധാരമാക്കിയാണ്‌...
   ആശക്തിയെ നമുക്ക്‌ ദൈവം എന്നു വിളിക്കാം...
   എല്ലാ ഗ്രന്ഥങ്ങളും ഒരോകാര്യം പറയുന്നു എന്ന കാരണകൊണ്ട്‌ അവയെ തള്ളികളയേണ്ടതില്ല..
   അവ മനുഷ്യ നന്‍മയെ കുറിക്കുന്നു എന്നതാണ്‌.അതിനെ മോഷണം എന്നൊക്കെ പറയുന്നത്‌ കാഴ്ചപ്പടിണ്റ്റെ വ്യത്യാസമാണ്‌...
   എല്ലാം ഒന്നാണ്‌ കാല ദേശ വ്യതിയാനത്തിനനുസരിച്ച്‌ ചില മാറ്റങ്ങള്‍ അത്രയെ കാണേണ്ടതുള്ളൂ...
   ഒരു സത്യാന്വേഷിക്ക്‌ ഇതിലെ സത്യത്തെകണാന്‍ കഴിയും...
   താങ്കള്‍ പറയുന്നത്‌ താങ്കളുടെ കാഴ്ചപാടിലൂടെയാണ്‌..
   എന്നെ ആപത്തു സമയത്തു സഹായിക്കുന്നവരിലൂടെ ഞാന്‍ ദൈവത്തെ കാണുന്നു..
   അപ്പോള്‍ അയാളുടെ കര്‍മ്മം തന്നെയാണ്‌ ഇശ്വരന്‍ നമ്മുടെ ഉള്ളില്‍ തന്നെയാണ്‌ ഈശ്വരന്‍ കുടികൊള്ളുന്നത്‌..പക്ഷേ ഇത്തരം സമയങ്ങളില്‍ ഈശ്വരാംശം നാം കണ്ടെത്തുന്നു എന്നു മാത്രം.
   ഒരു ഗ്രന്ഥത്തിലും അറിഞ്ഞു കൊണ്ട്‌ ചെയ്യുന്ന തെറ്റുകളെ പൊറുക്കും എന്നു പറഞ്ഞിട്ടില്ല. പക്ഷേ തെറ്റുപറ്റുക സ്വാഭാവികം മാത്രം അതു മനസിലാകി പശ്ചാത്തപിക്കുന്നത്‌ പാപ പരിഹാരം ആണ്‌..
   അത്‌ ആത്മാര്‍ത്തമായിട്ടാണെങ്കില്‍ ക്ഷമ അര്‍ഹിക്കുന്നതാണ്‌.
   മുന്‍വിധിയോടെ ഒന്നിനേയും കാണാനോ മനസിലാക്കാനോ ശ്രമിക്കരുത്‌.. അങ്ങിനെ മനസിലാക്കുന്നതെല്ലം അപൂര്‍ണ്ണമായിരിക്കും.
   ഇതെല്ലം എണ്റ്റെ കാഴ്ചപാടുകള്‍..താങ്കള്‍ക്കു താങ്കളുടെ കാഴ്ചപാടുകളിലൂടെ മുന്നേറാം..
   ആശംസകള്‍

   ഇല്ലാതാക്കൂ
  3. എല്ലാം തന്നത് ദൈവങ്ങളാണ് എന്ന് ഞാന്‍ അവകാശപെടുന്നില്ലല്ലോ....... അങ്ങനെയെങ്കില്‍ തന്നെ ഹിന്ദു ജാതിയില്‍ പിറന്ന എനിക്ക് എല്ലാം തന്നത് കൃഷ്ണനോ ശിവനോ ദേവിയോ ? അതാരായാലും ക്രിസ്തുവും ബുദ്ധനും എനിക്ക് എന്ത് തന്നു ? യൂറോപ്പിലെ ദൈവങ്ങള്‍ എന്നെ കണ്ടിട്ടില്ലേ ? ദൈവങ്ങളെ മുട്ടിയിട്ടു നടക്കാന്‍ വയ്യല്ലോ മാഷേ...........
   എല്ലാ ഗ്രന്ഥങ്ങളും ഒരു കാര്യം പറയുന്നു എന്നതല്ല പ്രശ്നം... അവയിലെ വസ്തുതാപരമായ സാമ്യങ്ങളാണ്.... പിന്നെ അവയിലുള്ള കുറെ ദഹിക്കാന്‍ പറ്റാത്ത കാര്യങ്ങളും.... എല്ലാരും വിശ്വസിക്കുന്നത് കൊണ്ട് അത്തരം കാര്യങ്ങളെ എതിര്‍ക്കരുതെന്നും അവയില്‍ വിശ്വസ്സിക്കണമെന്നും പരയുനത്തില്‍ അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല... ആ ഗ്രന്ഥങ്ങള്‍ സാഹിത്യ സൃഷ്ടികള്‍ എന്നാ രീതിയിലാണ് ഞാന്‍ വായിച്ചിട്ടുള്ളത്.... അവയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നത് തെറ്റാണെന്നും ഞാന്‍ കരുതുന്നില്ല...... ഒരു സ്യുടോ ഇമേജ് എല്ലാരിലും ഉണ്ട്... അതാണ്‌ പ്രശ്നം...

   ഇതൊക്കെ എന്‍റെ വെര്‍ഷന്‍ ആണ്.... എന്‍റെ ശരിയും..

   ഇല്ലാതാക്കൂ
 20. നന്നായിട്ടുണ്ട്. ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്... പക്ഷെ അന്ധവിസ്വാസങ്ങളും അനാചാരങ്ങളും പുലര്‍ത്തി വരുന്ന ഒരു സമൂഹത്തെ അംഗീകരിക്കാനോ പിന്തുടരാനോ എനിക്ക് കഴിയില്ല... അത് ഞാന്‍ വിശ്വസിക്കുന്ന മതത്തിന്റെതായാല്‍ പോലും... അതിനാല്‍ തന്നെ താങ്കളുടെ ഈ ശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി സമീറെ വന്നതിനു..... അഭിപ്രായത്തിനും നന്ദി..

   ഇല്ലാതാക്കൂ
 21. ഞാനൊരു വിശ്വാസിയാണ് കേട്ടോ. വിശ്വാസം അത് അന്ധമാവുംപോഴാണ് പ്രശ്നം.
  "ഒരു ശാസ്ത്രാന്വോഷണംഇത് ശാസ്ത്രത്തില്‍ അന്ധവിസ്വസി ആയോരളുടെ കഥയാണ്. ഒന്ന് വായിച്ചോളൂ വേറൊന്നിനുമല്ല എന്റെ കഥ ഒരാള്‍ കൂടി വയിചെന്നൊരു ആശ്വാസം എനിക്ക്.എന്തേ വരില്ലേ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പിന്നെന്താ തീര്‍ച്ചയായും വരാമല്ലോ.......... ഉടനെ തന്നെ വരാം കേട്ടോ...

   നന്ദി മാഷേ ഈ വഴി വന്നതിനു....... വീണ്ടും വരുമെന്നും പ്രതീക്ഷിക്കുന്നു....

   ഇല്ലാതാക്കൂ
 22. വിശ്വാസം അതല്ലേ എല്ലാം ..ഉപദേശങ്ങള്‍ ഒക്കെ കിട്ടിയല്ലോ ഏറെ ല്ലേ ..

  വിനീതെ ഈ കറുപ്പ് വായനക്ക് ബുദ്ധിമുട്ടുണ്ടോന്നു ഒരു സംശയം
  എനിക്ക് മാത്രാണോ അങ്ങനെ തോന്നിയത് എന്നറിയില്ലാ ട്ടോ ..!

  മറുപടിഇല്ലാതാക്കൂ
 23. കറുപ് നിറം ഞാന്‍ മാറ്റുകയാ.....

  മറുപടിഇല്ലാതാക്കൂ
 24. കൊള്ളാം ചിന്തകള്‍ നല്ലതാണു ...എല്ലാം നല്ലതിന് !
  ചിന്തിക്കൂ...കഥകളെ കുറിച്ചും ..പിന്നെ ദൈവത്തെ കുറിച്ചും !!
  ദൈവാനുഗ്രഹങ്ങലോടെ ...! :)
  അസ്രുസ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി asrus ഇരുമ്പുഴി.....
   ഇനിയും ചിന്തിക്കാന്‍ അങ്ങയുടെ വാക്കുകള്‍ എനിക്ക് പ്രചോദനമേകുന്നു.

   ഇല്ലാതാക്കൂ
 25. കൊള്ളാം നല്ല ചിന്തകള്‍. പക്ഷേ അക്ഷരതെറ്റ് ഒരു പാറ്റ് ഉണ്ട്. അതു വായനാ സുഖം കുറയ്ക്കും. ശ്രദ്ധിക്കുമല്ലോ അല്ലേ @PRAVAAHINY

  മറുപടിഇല്ലാതാക്കൂ
 26. നല്ല ചിന്തകള്‍. ചിന്തിക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് മറ്റുള്ളവര്‍ (വിപരീത ചിന്താഗതിക്കാര്‍ ആണെങ്കില്‍കൂടി) മാന്യമായി ഉത്തരം നല്‍കേണ്ടതാണ്. നല്ല ആശയം. കുറെ അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അക്ഷരത്തെറ്റുകള്‍ ഇനി ഒഴിവാക്കാന്‍ ശ്രമിക്കാം മാഷേ.... നന്ദി ഈ വരവിനു....

   ഇല്ലാതാക്കൂ
 27. ഇവിടെ എത്താന്‍ കുറച്ചു വൈകിപ്പോയി.. എഴുത്ത് നന്നായിരിക്കുന്നു.. ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
 28. വിനീതെ ബ്ലോഗ്‌ സന്നര്‍ശനം നടത്തിയതില്‍ സന്തോഷം...!!
  പേര്‍സണല്‍ സന്തോഷം വായിച്ചു...വായന എഴുത്തില്‍ പ്രതിഭലിക്കുന്നുന്ദ് ..നല്ലത്...ഇനിയും എഴുതുക...ഞാനൊരു ദൈവവിശ്വസി ആയതു കൊണ്ട് ദൈവാനുഗ്രഹങ്ങള്‍ നേരുന്നു...കാലം ഇനിയും മുന്പിലുണ്ടല്ലോ ...!!!!തിരിച്ചറിവിന്റെ പാതകള്‍ ഇനിയും ഉണ്ട്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി മാഷെ ഇത് വരെ വന്നതിനു..
   തുര്‍ന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,

   വിനീത്

   ഇല്ലാതാക്കൂ