2012, ഫെബ്രുവരി 8, ബുധനാഴ്‌ച

INCIDENT RAY

2010 May 4
Tuesday

    ഞാന്‍ ചാരുബാല. ഒരു ജൂത പെണ്‍കുട്ടി. കേരളത്തില്‍ ജീവിയ്ക്കുന്ന ഇസ്രയേല്‍ പൌരത്വമുള്ള പെണ്‍കുട്ടി. എനിക്കിന്ന് പ്രായം ഇരുപത്തിയേഴു വയസ്സ്.

ഇന്നെന്റെ ജന്മദിനമാണ്. ഞാന്‍ ജനിച്ച ദിവസം. ഞാന്‍ ജനിച്ചതിനു എട്ടു വര്‍ഷത്തിനു ശേഷമുള്ള ഇതേ ദിവസം തന്നെയായിരുന്നു എന്റെ ആദ്യ കവിത 'INCIDENT RAY' പ്രകാശനം ചെയ്തത്.
അതിലെ വരികള്‍ ഇന്നും ഞാനോര്‍മിക്കുന്നു: 

                                            " INCIDENT RAY, THE RAY
                                              WHICH REFLECTS, REFRACTS AND
                                              TRACES.
                                              ONLY A FEW, A VERY FEW
                                              REVEALS THE ULTIMATE TRUTH "
2010 May 5
Wednesday

   ഞാന്‍ ചാരുബാല. ഒരു ജൂത പെണ്‍കുട്ടി. കേരളത്തില്‍ ജീവിയ്ക്കുന്ന ഇസ്രയേല്‍ പൌരത്വമുള്ള പെണ്‍കുട്ടി. എനിക്കിന്ന് പ്രായം ഇരുപത്തിയേഴു വയസ്സ്.

ഇന്നെന്റെ ഓര്‍മദിവസമാണ്. ഞാന്‍ മരിച്ച ദിവസം. എട്ടു വര്‍ഷത്തിനു മുന്‍പുള്ള ഇതേ ദിവസം തന്നെയായിരുന്നു എന്റെ ആദ്യ കഥ 'EGOIST' പ്രകാശനം ചെയ്തത്. അതിലെ വരികള്‍ ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു:

          " മരണം....!!! ഞാന്‍ ആഗ്രഹിച്ചപ്പോഴൊന്നും എന്റെ മുന്‍പിലത് വാതില്‍ തുറന്നില്ല. ഒരുപാട് തവണ മുട്ടിയിട്ടും ആ വാതില്‍ എന്റെ മുന്‍പില്‍ കൊട്ടിയടച്ചു. ഇന്നിപ്പോ എന്റെ അനുവാദമില്ലാതെ; എന്നോട് പറയുക പോലും ചെയ്യാതെ; എന്നെയും കൊണ്ട് പോകുന്നു. കനത്ത ഇരുട്ടിലൂടെ ഒറ്റയ്ക്ക്.......

പതിയെ കുറെ നിഴല്‍ ചിത്രങ്ങള്‍ എനിക്ക് മുന്‍പില്‍ തെളിഞ്ഞു വന്നു. അതെ, ഇപ്പോള്‍ എനിക്ക് കാണാം. നിറങ്ങളെ ഞാന്‍ തിരിച്ചറിയുന്നു. എന്റെ സന്തോഷം വാക്കുകളായി പുറത്തേക്കു വന്നു. "എനിക്ക് കാണാം.. എനിക്കിപ്പോ കാണാന്‍ കഴിയുന്നുണ്ട്... നിറങ്ങളെ കാണാന്‍ എനിക്കാവുന്നുണ്ട്...."
" നിനക്ക് ഭ്രാന്താണ്... അന്ധനായ നിനക്ക് കാണാന്‍ കഴിയുന്നുവെന്നോ.. ? വിഡ്ഢീ.... നിനക്ക് കാഴ്ചയില്ല.. കുരുടനാണ് നീ..."
ആരോ എന്റെ പിന്നില്‍ നിന്നും വിളിച്ചു പറയുന്നു. ഞാന്‍ തിരിഞ്ഞു നോക്കി. ഇല്ല, ആരുമില്ല. ആ കനത്ത ഇരുട്ടില്‍ ഞാനപ്പോഴും ഒറ്റയ്ക്കായിരുന്നു...."
2010 May 6
Thursday


ജനശബ്ദം എന്ന പത്രത്തില്‍ ഇങ്ങനെയൊരു വാര്‍ത്ത അച്ചടിച്ചു വന്നു: 

   എഴുത്തുകാരി ചാരുബാല ആത്മഹത്യ ചെയ്തു  

സ്ഫോടനാത്മകവും വിപ്ലവാത്മകവുമായ രചനകളിലൂടെ സാഹിത്യലോകത്തെ പിടിച്ചു കുലുക്കിയ യുവ എഴുത്തുകാരി ചാരുബാല ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രി ൯ മണിയോട് കൂടി സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.

1984 മെയ്‌ നാലിനാണ് ചാരുബാലയുടെ ജനനം. എട്ടാം വയസ്സില്‍ ആദ്യ കവിത INCIDENT RAY പുറത്തിറങ്ങി. 2002 -ല്‍ പുറത്തിറങ്ങിയ ഏഓഈറ്റ് ആണ് അവസാന കൃതി.

തന്റെ രചനകളില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും ഏറെ വ്യത്യസ്തയായിരുന്നു ചാരുബാല. കെട്ടിയിട്ട പശുവിന്റെത് പോലുള്ള ജീവിതം താന്‍ വെറുക്കുന്നുവെന്ന് ഉറക്കെ പറയാന്‍ ധൈര്യപ്പെട്ട അവര്‍ പത്തൊന്‍പതാം വയസ്സില്‍ ഇങ്ങനെ കുറിച്ചു:
" എനിക്ക് സ്വതന്ത്രയാകണം . ലോകം മുഴുവന്‍ ചുറ്റിക്കറങ്ങണം. ദൈവമാകാന്‍ കൊതിച്ചവള്‍ എന്ന് വിളിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു."

തന്റെ  അടങ്ങാത്ത സ്വാതന്ത്ര്യ മോഹം അവരുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. എട്ടാം വയസ്സില്‍ അമ്മ മരിച്ചപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു: " ഇനി ഞാന്‍ ദൈവത്തോട് സംസാരിക്കുകയില്ല."

bipolar  disorder  എന്ന വിഷാദ രോഗത്തിന് അടിമയായിരുന്ന ചാരുബാല ഗ്യാസ്  ഓവനില്‍  തല വച്ച് വിഷവാതകം ശ്വസിച്ചു അതിക്രൂരമായാണ് തന്റെ മരണത്തെ സ്വീകരിച്ചത്. പതിനേഴാം വയസ്സില്‍ ധീരതയോടെ തന്റെ സ്വന്തം പിതാവിനോടൊപ്പം തന്നെ കുടുംബജീവിതം ആരംഭിച്ചപ്പോഴുണ്ടായ അതെ മനശ്ശക്തിയോടെ അവര്‍ മരണത്തെയും വരിച്ചു.

                                                "ONLY A FEW, A VERY FEW
                                                 REVEALS THE ULTIMATE TRUTH. "


                                                          vava

6 അഭിപ്രായങ്ങൾ:

 1. ഇനിയും എഴുതണം വിനീത്, ഈ കറുപ്പ് നിറം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു!കവിതകളും വായിച്ചു, ഒന്ന് കൂടി ആശയപോഷകം ആയിരുന്നെങ്കില്‍ എന്ന് ആലോചിച്ചു, പക്ഷെ നല്ല വരികള്‍ !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി മാഷേ...... കറുപ്പ് നിറത്തോട് എനിക്ക് വല്ലാത്തൊരു ഇന്റിമസി ഉണ്ട്..... അഭിപ്രായത്തിനു നന്ദി....

   ഇല്ലാതാക്കൂ
  2. നന്ദി മാഷേ...... കറുപ്പ് നിറത്തോട് എനിക്ക് വല്ലാത്തൊരു ഇന്റിമസി ഉണ്ട്..... അഭിപ്രായത്തിനു നന്ദി....

   ഇല്ലാതാക്കൂ
 2. ചാരുബാലയുടെ കഥ കൊള്ളാം കേട്ടോ

  മറുപടിഇല്ലാതാക്കൂ
 3. വായിച്ചു.ഇഷ്ടായി.
  ചാരുബാലയെക്കുറിച്ച്‌ കേട്ടിട്ടേ ഇല്ലായിരുന്നു.

  മറുപടിഇല്ലാതാക്കൂ