2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

വര്‍ഷസുന്ദരി

കവിയല്ല, ഞാനൊരു പച്ചമണ്ണിന്‍
മനുഷ്യന്‍ , യാത്ര ചോദിപ്പൂ  നീ 
ഈ ഇരുള്‍ വഴിയില്‍ ഞാനിന്നേകനായി
നില്‍പ്പൂ സഖീ....

മറന്നുവോ അനുരാഗാരമത്തില്‍
കൈ പിടിച്ചു നടന്നതും ആവസന്തത്തിന്‍ മധു 
നാമൊന്നായി നുകര്‍ന്നതും..?

ഇന്ന് സഖീ നീയൊരു വര്‍ഷമായി
പെയ്തു പോകവേ, നീര്‍പ്പോളപ്പോലെന്‍  
കനവുകള്‍ പൊലിഞ്ഞു പോകുമ്പോള്‍ ,
എന്‍ സ്വപ്നവും മനസ്സും പറിച്ചെറിയാം 
ആ നീലപ്പരപ്പില്‍ , അലതല്ലി
ഉയരട്ടെ ഈ നെഞ്ചിടിപ്പും..
അറിഞ്ഞിരുന്നില്ലേ എന്‍ ഇരുളറയില്‍ 
നിന്നെ തഴുകുന്നോരെന്‍ പ്രാണനദിതന്‍
ചൂടും ചുവപ്പും ഗന്ധവും....

കാലം വിഴുങ്ങിയ നഷ്ടസ്വപനങ്ങള്‍ -
തന്‍  ഓര്‍മ്മകള്‍ മനസ്സില്‍
അര്‍ബുദതാളം മുഴക്കുമ്പോള്‍
ഇന്ന് നിനക്ക് ഞാനൊരന്യനായി
മാറീടുമ്പോള്‍
ഞാനെന്നെത്തന്നെ തിന്നുജീവിച്ചുമരിച്ചിടാം.... 

നാളെ നീ കേള്‍ക്കും എന്റെ
നഷ്ടസ്വപ്നതാളം
അതിലലിഞ്ഞു നീ പാടും..
ചങ്ക് പൊട്ടി ഞാന്‍ ചാകും..
എങ്കിലും ഉയിരേ....
നീയെന്നെ അറിയാതെ പോയല്ലോ....!

ഇന്ന് ഞാന്‍ നിനച്ചുപോകും പ്രണയം 
പുഞ്ചിരിക്കും ഭൂതം- നഷ്ടസ്വപ്ന-
ങ്ങള്‍തന്‍ കൂട്ടുകാരന്‍..

നമ്മള്‍ മീട്ടിയൊരാഹൃദയതന്ത്രികള്‍   
പൊട്ടിയടര്‍ന്നുവീണൊരാരുവിയില്‍
നീ മെല്ലെ അകലവേ,
 ഏത് നൌകയില്‍ ഞാന്‍
നിന്‍ അരികിലെത്തിടും...  ?
ഏത് നൌകയില്‍ വന്നെത്തി
ഞാന്‍ നിന്നെ പുല്‍കിടും... ?


                                                vava 

8 അഭിപ്രായങ്ങൾ:

 1. കൊള്ളാമല്ലോ. വിരഹ കവിത നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 2. നന്ദി മാഷേ... വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 3. ഏത് നൌകയില്‍ വന്നെത്തി
  ഞാന്‍ നിന്നെ പുല്‍കിടും... ?

  മറുപടിഇല്ലാതാക്കൂ
 4. കവിതയും വഴങ്ങുമല്ലോ. നന്ന്

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2012, നവംബർ 13 10:17 PM

  wonderful ...... i thought a lot about what to say but i just could'nt sum it up .......

  മറുപടിഇല്ലാതാക്കൂ